viral video: 'ട്വിങ്കിള്‍ ട്വിങ്കിള്‍' പാടുന്ന മത്സ്യം!!

സീല്‍ ഫിഷ്‌ പാടുന്ന ഈ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.  

Last Updated : Jun 22, 2019, 02:13 PM IST
viral video: 'ട്വിങ്കിള്‍ ട്വിങ്കിള്‍' പാടുന്ന മത്സ്യം!!

നമ്മുടെ വീട്ടിലെയോ അല്ലെങ്കില്‍ കൂട്ടുകാരുടെ വീട്ടിലെയോ തത്ത സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടായിരിക്കാം. പക്ഷെ ഒരു മത്സ്യം പാടുന്നത് നിങ്ങള്‍ കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടോ?

കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുവെങ്കിലും ഇത് നൂറ് ശതമാനം സത്യമാണ്. 'സീല്‍ ഫിഷ്‌' എന്നറിയപ്പെടുന്ന ഈ മത്സ്യമാണ് കുട്ടികളുടെ പ്രിയപ്പെട്ട കവിതയായ 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന ഗാനം പാടുന്നത്.

സീല്‍ ഫിഷ്‌ പാടുന്ന ഈ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഇത് മനുഷ്യന്‍റെ ശബ്ദത്തെയും അനുകരിക്കുമെന്നാണ് കേള്‍ക്കുന്നത്.

സ്കോട്ട്ലന്റ് ഗവേഷകര്‍ പറയുന്നത് ചാര നിറത്തിലുള്ള ഈ സീല്‍ ഫിഷ്‌ മനുഷ്യന്‍റെ ശബ്ദത്തെയും, 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' എന്ന ഗാനം മനുഷ്യര്‍ പാടുംപോലെ അനുകരിക്കുകയും ചെയ്യുമെന്നാണ്.

വീഡിയോ കാണാം:

Trending News