Viral Video: പാമ്പ് മുട്ടയിടുക മാത്രമല്ല പ്രസവിക്കുകയും ചെയ്യും!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ ഒരു കൂറ്റൻ പാമ്പ് കുഞ്ഞിന് ജന്മം നൽകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.   ഇത് വെറും ഒരു മിനിറ്റ് മാത്രമുള്ള വീഡിയോ ആണെങ്കിലും കാണുന്നവരൊക്കെ അത്ഭുതപ്പെടുകയാണ്.  

Written by - Ajitha Kumari | Last Updated : Dec 30, 2021, 12:15 PM IST
  • പാമ്പ് പ്രസവിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • പാമ്പിന്റെ വയറ്റിൽ നിന്ന് പുറത്തുവരുന്ന പാമ്പ്
Viral Video: പാമ്പ് മുട്ടയിടുക മാത്രമല്ല പ്രസവിക്കുകയും ചെയ്യും!

Viral Video: സാധാരണയായി മിക്ക പാമ്പുകളും മുട്ടയിടുകയും നിശ്ചിത സമയത്തിന് ശേഷം ആ മുട്ടകൽ വിരിയുകയും  അതിൽ നിന്നും പാമ്പിന്റെ കുഞ്ഞുങ്ങൾ പുറത്തുവരുകയും ചെയ്യാറുണ്ട്.  ശരിക്കും പറഞ്ഞാൽ നമുക്ക് അറിയാവുന്ന പാമ്പുകളിൽ ഏറെയും മുട്ടയിടുന്നവയാണ്.

അതിൽ മൂർഖൻ, പെരുമ്പാമ്പ്, ശംഖുവരയൻ എന്നിവ ഉൾപ്പെടും.  എന്നാൽ അണലി, പച്ചോലപ്പാമ്പ്, അനക്കോണ്ട എന്നിവ പ്രസവിക്കാറാണുള്ളത്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   

Also Read: Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ പച്ച നിറത്തിലുള്ള പാമ്പ് തവിട്ട് നിറത്തിലുള്ള മറ്റൊരു പാമ്പിന് ജന്മം നൽകുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  പാമ്പ് മരത്തിന്റെ കൊമ്പിൽ സുഖമായി ഇരിക്കുന്നത് വീഡിയോയിൽ നിങ്ങൾക്ക് കാണാം പെട്ടെന്ന് ഒരു കുട്ടി പാമ്പ് ജനിക്കുന്നത് കാണാം.  വീഡിയോ കാണാം... 

 

Also Read: Viral Video: മഞ്ഞിന്റെ മനോഹാരിതയിൽ തുള്ളിക്കളിച്ച് ആനകൾ..!

ഈ വീഡിയോയെക്കുറിച്ച് Science girl  എന്ന് പേരുള്ള ഉപയോക്താക്കൾ പറയുന്നത് ഇത് തെക്കേ അമേരിക്കയിലെ കനത്ത മഴയുള്ള പ്രദേശങ്ങളിൽ ഉയരമുള്ള മരങ്ങളിൽ കാണപ്പെടുന്ന Emerald tree boas പാമ്പാണ് എന്നാണ്. 

 

 

എന്തായാലും വൈറലാകുന്ന ഈ വീഡിയോയ്ക്ക് (Viral Video) 7.7k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  മാത്രമല്ല നിരവധി ലൈക്സും റീട്വീറ്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News