കുട്ടിക്കാലത്ത് നിങ്ങൾ റോക്ക്, പേപ്പർ, സിസേഴ്സ് ഗെയിം കളിച്ചിട്ടുണ്ടോ? കുട്ടിക്കളി എന്നൊക്കെ പറഞ്ഞാലും അതൊരു രസമുള്ള ഏർപ്പാടാണ്. ആളുകൾ തമ്മിൽ തീരുമാനങ്ങൾ എടുക്കാൻ ആശയക്കുഴപ്പം ഉണ്ടാകുമ്പോഴാണ് ഇത്തരമൊരു കളി. റോക്ക് പേപ്പർ സിസേഴ്സിൽ ഒരാൾക്ക് സിസേഴ്സും മറ്റേയാൾക്ക് പേപ്പറുമാണെങ്കിൽ പേപ്പർ കിട്ടുന്നയാൾ ജയിക്കും. ഇനി കിട്ടുന്നത് റോക്കും, പേപ്പറുമാണെങ്കിൽ പേപ്പർ കിട്ടുന്നയാൾ ജയിക്കും. റോക്കും സിസേഴ്സുമാണെങ്കിൽ റോക്ക് കിട്ടുന്നയാളും കളി ജയിക്കും
പലപ്പോഴും ഇത് കല്യാണങ്ങളിൽ പോലും ഉപയോഗിക്കാറുണ്ട്.ഇത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഉത്തരേന്ത്യൻ കല്യാണങ്ങളിലൊന്നിൽ നിന്നുള്ള ദൃശ്യങ്ങളാണിത്
Also Read: സിംഹവും കോബ്രയും തമ്മിൽ ഉഗ്രൻ പോരാട്ടം..! വീഡിയോ കണ്ടാൽ ഞെട്ടും
ജയമാലയ ചടങ്ങിൽ ആര് ആദ്യം ആരുടെ കഴുത്തിൽ മാല ചാർത്തണം എന്ന് തീരുമാനിക്കാനാകാതെ വന്നതോടെയാണ് വധുവും വരനും തങ്ങളുടെ കുട്ടിക്കാലം സ്റ്റേജിൽ ആവിഷ്കരിച്ചത്. ഷെർവാണി ധരിച്ച വരനും ലെഹംഗയിൽ സുന്ദരിയായ വധുവുമാണ് വീഡിയോയിൽ. അവസാനം തീരുമാനം എടുക്കാൻ അവർ സ്റ്റോൺ പേപ്പർ സിസ്സേഴ്സ് കളിക്കാൻ തുടങ്ങി.
Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!
അതിഥികൾ കാത്തിരിക്കുമ്പോൾ ദമ്പതികൾ സ്റ്റേജിൽ ഗെയിം കളിയിലാണ്. ഒടുവിൽ വധു ഗെയിം വിജയിച്ച് വരന്റെ കഴുത്തിൽ ജയമാല അണിയിക്കുന്നു. തുടർന്ന് വരൻ മുന്നോട്ട് പോയി ജയമാല വധുവിന്റെ കഴുത്തിലും ചാർത്തുന്നു. അവസാനം മാല കഴുത്തിൽ ഇടും മുമ്പ് വധു വരനെ കളിയാക്കുകയും ചെയ്യുനന്ു. 'weddingwireindia' എന്ന പേജ് ഇൻസ്റ്റാഗ്രാം റീലുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ 1.5 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. 116k ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...