Meerut: യുവാവിനു വേണം മോഡേണ്‍ ആയ ഭാര്യയെ... ! ജീന്‍സ് ധരിക്കാനും ഡാന്‍സ് ചെയ്യാനും മടിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്....
ഉത്തര്‍പ്രദേശിലെ (Uttar Pradesh) മീററ്റിലാണ് (Meerut) വിചിത്രമായ ഈ സംഭവം നടന്നിരിയ്ക്കുന്നത്. .
പില്‍ഖുവ സ്വദേശി അനസ് എന്നയാളാണ് ഇത്തരം വിചിത്ര കാരണങ്ങള്‍ ഉന്നയിച്ച് ഭാര്യയെ തലാഖ് (Talaq) ചൊല്ലിയത്. പ്രാദേശിക മാധ്യമങ്ങള്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. അവിടെയും തീരുന്നില്ല, തലാഖ് ചൊല്ലിയശേഷം ഭാര്യയുടെ വീട്ടിലെത്തിയ ഇയാള്‍ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്കും ശ്രമിച്ചു. വീട്ടുകാര്‍ ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി, പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ലിസാരി ഗേറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഇസ്മായില്‍ നഗര്‍ മേഖലയിലെ താമസക്കാരിയായിരുന്ന യുവതിയെ എട്ട് വര്‍ഷം മുന്‍പാണ് ഇയാള്‍ വിവാഹം ചെയ്തത്.
പാട്ടു പാടാനും ഡാന്‍സ് ചെയ്യാനും കൂടാതെ, ജീന്‍സ് ധരിക്കാനും ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം സമ്മര്‍ദ്ദം ചെലുത്താറുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ഇക്കാര്യം പറഞ്ഞ് പലപ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാകുമായിരുന്നു. പ്രാദേശിക പഞ്ചായത്തില്‍ യുവതി പരാതിയുമായി സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.
എന്നാല്‍, രണ്ട് ദിവസം മുന്‍പ് അനസ് മുത്തലാഖ് ചൊല്ലുകയായിരുനു. വിവാഹമോചനം നല്‍കിയ ശേഷം ഭാര്യയുടെ വീട്ടിലെത്തിയ എന്തോ ദ്രാവകം ശരീരത്തിലൂടെ ഒഴിച്ചശേഷം സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് യുവതിയുടെ പിതാവായ അമീറുദ്ദീന്‍ സയ്യിദ് പറയുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ് എന്ന് പോലീസ് (UP Police) അറിയിച്ചു.
മുത്തലാഖ് (Triple Talaq) ക്രിമിനല്‍ കുറ്റമാക്കി കൊണ്ടുള്ള നിയമം രാജ്യത്ത് നിലനില്‍ക്കുമ്പോഴും രാജ്യത്തിന്‍റെ പലഭാഗത്തും ഈ ആചാരം ഇപ്പോഴും തുടര്‍ന്നു വരികയാണ്. ഉത്തര്‍ പ്രാദേശിലേത് ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ ഒരു സംഭവം അടുത്തിടെ മധ്യ പ്രദേശില്‍ നടന്നിരുന്നു. ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്‍റെ പേരില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി 29കാരിയായ യുവതിയും രംഗത്തെത്തിയിട്ടുണ്ട്.
Also read: റെസ്റ്റോറന്‍റ് ജീവനക്കാരന്‍റെ അശ്രദ്ധ, നാല് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ICUവില്‍
മുത്തലാഖിനെതിരെ ശക്തമായ നിയമം രാജ്യത്ത് നിലനില്‍ക്കുമ്പോഴും ആ പരമ്പര പിന്തുടരുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy