ഗുജറാത്തിൽ കണ്ടിരുന്ന മോദി പ്രഭാവമാണ് ഇപ്പോൾ യുപിയിൽ കാണുന്ന യോഗി പ്രഭാവം. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി എത്തിയതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രകടമായത് മോദി പ്രഭാവമാണ്. ഇതിന് ശേഷം ആദ്യമായാണ് മറ്റൊരു ബിജെപി നേതാവിന്റെ പ്രഭാവത്തിൽ ഒരു തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് ബിജെപി എത്തുന്നത്. യുപിയിൽ ഒരു രാഷ്ട്രീയ പാർട്ടി ഭരണത്തുടർച്ച നേടുന്നത് 37 വർഷത്തിന് ശേഷമാണ്. 2017 മാർച്ച് 19ന് യുപിയുടെ മുഖ്യമന്ത്രിയായി അജയ് മോഹൻ ഭിഷ്ട് എന്ന യോഗി ആദിത്യനാഥ് എത്തുമ്പോൾ മോദിയായിരുന്നു വിജയത്തിന്റെ ശിൽപ്പി. മോദി പ്രഭാവമായിരുന്നു യുപിയുടെ വിജയത്തിന് പിന്നിൽ.
എന്നാൽ യോഗി തുടർഭരണത്തിലേക്ക് എത്തുമ്പോൾ 2022 ലെ തെരഞ്ഞെടുപ്പിന് യുപി ഒരുങ്ങിയത് മുതൽ എല്ലാ കണ്ണുകളും കാതുകളും യോഗിയുടെ പ്രവർത്തികളിലേക്കും പ്രസ്താവനകളിലേക്കും ആയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്കുള്ള യോഗി ആദിത്യനാഥിന്റെ ചുവട് വയ്പായി ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കണ്ടാലും അതിശയപ്പെടേണ്ടതില്ല. 26-ാം വയസിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഏറ്റവും പ്രായം കുറഞ്ഞ എംപിയായി 1998ൽ യോഗി ലോക്സഭയിലേക്കെത്തിയെങ്കിലും ബിജെപിയുടെ രാഷ്ട്രീയമുഖമായി മാറിയത് 2017ലാണെന്ന് പറയാം.
എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് മോദിയുടെ പ്രഭാവത്തിൽ ബിജെപി 2017ൽ യുപിയിൽ വൻ വിജയം നേടിയത്. ഇതിനെ തിരുത്തിക്കൊണ്ട് ഉത്തർപ്രദേശിലെ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയാണ് യോഗി വീണ്ടും അധികാരത്തിലെത്തുന്നത്. യുപിയിൽ ആദ്യമായാണ് ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തുടർച്ച നേടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...