Thiruvonam Bumper 2023: ഒന്നാം സ്ഥാനത്ത് പാലക്കാട്; വിറ്റത് 11,70,050 തിരുവോണം ബംബര്‍ ടിക്കറ്റ്, കിട്ടിയത്

ജില്ലാ ലോട്ടറി ഓഫീസില്‍ 7,23,300 ടിക്കറ്റുകള്‍ വിറ്റു. ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളില്‍ യഥാക്രമം 2,09,450, 2,37,300 ഉള്‍പ്പെടെ 4,46,750 ടിക്കറ്റുമാണ് വിറ്റഴിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 12:57 PM IST
  • ജില്ലാ ലോട്ടറി ഓഫീസില്‍ 7,23,300 ടിക്കറ്റുകള്‍ വിറ്റു
  • 46.80 കോടി രൂപ ലഭിച്ചതായി ജില്ലാ ലോട്ടറി ഓഫീസർ
  • ആകെ 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍
Thiruvonam Bumper 2023: ഒന്നാം സ്ഥാനത്ത് പാലക്കാട്; വിറ്റത് 11,70,050 തിരുവോണം ബംബര്‍ ടിക്കറ്റ്, കിട്ടിയത്

പാലക്കാട്: നറുക്കെടുപ്പിന് മണിക്കൂര്‍ ബാക്കി നില്‍ക്കെ പാലക്കാട് ജില്ലയിൽ വിറ്റത് 11,70,050 തിരുവോണം ബംബര്‍ ടിക്കറ്റുകൾ. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ജില്ലയായി പാലക്കാട് മാറി.ടിക്കറ്റ് വില്‍പനയിലൂടെ 46.80 കോടി രൂപ ലഭിച്ചതായി ജില്ലാ ലോട്ടറി ഓഫീസർ അറിയിച്ചു .

ജില്ലാ ലോട്ടറി ഓഫീസില്‍ 7,23,300 ടിക്കറ്റുകള്‍ വിറ്റു. ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളില്‍ യഥാക്രമം 2,09,450, 2,37,300 ഉള്‍പ്പെടെ 4,46,750 ടിക്കറ്റുമാണ് വിറ്റഴിച്ചത്. ഇന്ന്(സെപ്റ്റംബര്‍ 20 )ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്. ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂരിനേക്കാള്‍ രണ്ടു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ജില്ലയില്‍ വിറ്റു. 10 സീരീസുകളിലായി 85 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തിയത്. അതില്‍ 75,76,500 ടിക്കറ്റുകള്‍ വില്‍പന നടത്തി.

ആകെ 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്. ഒന്നാം സമ്മാനം-25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് ബംബര്‍ സമ്മാന തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. 2022 ല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകൾ വിറ്റു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News