സംസ്ഥാനത്ത് 1553 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 1950 പേർ രോഗമുക്തർ

പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

Last Updated : Sep 3, 2020, 06:26 PM IST
    • രോഗം സ്ഥിരീകരിച്ചവരിൽ 1391 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1950 പേർ കൊറോണ മുക്തരായിട്ടുണ്ട്.
    • പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 1553 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;  1950 പേർ രോഗമുക്തർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1391 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.    1950 പേർ കൊറോണ മുക്തരായിട്ടുണ്ട്. 

പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കൊറോണ ബാധമൂലമുള്ള 10 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 315 ആയിട്ടുണ്ട്. 40 ആരോഗ്യപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 

Also read: മോസ്കോയിൽ നമസ്തേ പറഞ്ഞ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 317  പേർക്കും,  മലപ്പുറത്ത് 91 പേർക്കും, കോഴിക്കോട് 131 പേർക്കും, കാസർഗോഡ് 133 പേർക്കും, തൃശൂർ 93 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 87 പേർക്കും , എറണാകുളം ജില്ലകളിൽ 164 പേർക്ക് വീതവും,  പാലക്കാട് 58 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള118 പേർക്കും, കൊല്ലം 65 പേർക്കും,  കണ്ണൂർ ജില്ലയിൽ 74 പേർക്കും, കോട്ടയത്ത് 160 പേർക്കും, ഇടുക്കിയിൽ 44 പേർക്കും, വയനാട് 18 പേർക്കുമാണ് ഇന്ന് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,168 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1703 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ  30,340 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 8 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  14 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 569 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Trending News