മലപ്പുറം : കരുവാരക്കുണ്ടിൽ മലയിൽ രണ്ട് പേർ കുടുങ്ങിയതായി റിപ്പോർട്ട്. മലയിലുള്ള കേരളം കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മലയിലാണ് രണ്ട് പേർ കുടുങ്ങി കിടക്കുന്നത്. മൂന്ന് പേരടങ്ങിയ സംഘമാണ് മലയിലേക്ക് കയറിയത്. ഇവരിൽ ഒരാൾ മാത്രമാണ് തിരികെ വന്നത്. തുടർന്ന് ഇയാൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ശേഷം പോലീസും അഗ്നിശമന സേനയുമെത്തി തിരച്ചിൽ ആരംഭിച്ചു. കരുവാരകുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരാണ് മലയിൽ കുടങ്ങി കിടക്കുന്നത്. ഇവർക്കൊപ്പം മലയിൽ കയറിയ ഷംനാസാണ് താഴെയെത്തി പ്രദേശവാസികളെ വിവിരം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...