കോഴിക്കോട് നരിക്കുനി ഫെസ്റ്റിൽ മിനിറ്റുകൾക്കുള്ളിൽ കാരിക്കേച്ചർ വരച്ച് ശ്രദ്ധേയയാവുകയാണ് മദ്രാസ് ഫൈൻ ആർട്സ് കോളജ് വിദ്യാർഥിനി ഗോപിക. ഗോപികയുടെ മുന്നിൽ ഇരുന്ന നൽകുന്നവർക്ക് മിനിറ്റുകൾക്കുള്ളിലാണ് കാരിക്കേച്ചർ കൈയ്യിൽ ലഭിക്കുന്നത്. വളരെ പെട്ടെന്ന് വരയ്ക്കുന്ന കാരിക്കേച്ചറാണെങ്കിലും വ്യക്തികളുടെ സൂക്ഷ്മാംശങ്ങൾ ഒന്നു പോലും വിട്ടുപോകാതെയാണ് ഗോപിക പേപ്പറിലേക്ക് പകർത്തുന്നത്.
മദ്രാസ് ഫൈൻ ആർട്സ് കോളജിൽ വിഷ്വൽ കമ്യൂണിക്കേഷൻ ഡിസൈൻ രണ്ടാം വർഷ വിദ്യാർഥിനിയാണ് ഗോപിക. നെല്യേരിത്താഴം കുന്നമ്മൽ ദീപ ബൈജുവിന്റെ മകളാണ് ഗോപിക. ചെറുപ്പം മുതൽ തന്നെ വരയെ അത്രയധികം ഇഷ്ടപ്പെടുന്ന കുട്ടിയായിരുന്നു. രണ്ടാം റാങ്കോടെയാണ് ഗോപിക മദ്രാസ് ഫൈൻ ആർട്സ് കോളജിലേക്ക് പ്രവേശനം നേടുന്നത്.
പ്ലസ് വൺ മുതലാണ് ഗോപിക ചിത്രകലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. പ്ലസ് ടു കഴിഞ്ഞ് ഫൈൻ ആർട്സിൽ ബിരുദമെടുക്കാൻ ആഗ്രഹിച്ച ഗോപികയ്ക്ക് ആദ്യ പരിശ്രമത്തിൽ അവസരം നഷ്ടമായി. തുടർന്ന് മദ്രാസ് ഫൈൻ ആർട്സ് കോളജിലേക്കുള്ള പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടി വരയുടെ ലോകത്തിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുകയായിരുന്നു ഗോപിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...