Road Accident: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം

Road Accident: തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന്  ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Oct 24, 2023, 02:46 PM IST
  • വാഹനാപകടത്തില്‍ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം
  • തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്
  • സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്
Road Accident: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്‌ലി സാബുവാണ് ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. 

Also Read: തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർ മരിച്ചു

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന്  ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്. ആഷ്‌ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്‍ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഷ്‌ലി സാബുവിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Also Read: ശരദ് പൂർണിമയിൽ ലക്ഷ്മി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും കുബേര നിധി!

ഡ്യൂട്ടിക്കിടെ കാണാതായ പോലീസുകാരൻ തൂങ്ങിമരിച്ച നിലയില്‍

ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽനിന്ന് കാണാതായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്നത് കോഴിക്കോട് കുറ്റ്യാടിയിലാണ്. കുറ്റ്യാടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പാതിരിപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുധീഷിനെ കാണാതായത്. തുടർന്ന് പോലീസുകാർ ടൗണിൽ വ്യാപകമായ തിരച്ചിൽ നടത്തുകയും. ശേഷം വൈകുന്നേരത്തോടെ ടിബി റോഡിലെ സ്വകാര്യ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  സ്റ്റേഷനിലെ മാനസിക സമ്മർദമാണ്  ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബം  ആരോപിക്കുന്നത്. സുധീഷിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ ആർഡിഒ എത്താതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു ബഹളം വയ്ക്കുകയും ഒടുവിൽ രാത്രി 12 മണിയോടെ വാഹനം വിട്ടുകൊടുക്കുകയുമായിരുന്നു.

Also Read: Vijayadashami 2023: ഇന്ന് വിജയദശമി; വിദ്യാരംഭത്തിന് ആദ്യാക്ഷരം കുറിക്കാനെത്തുന്നത് ആയിരക്കണക്കിന് കുരുന്നുകൾ

ഡ്യൂട്ടിക്കിടെ മരണപ്പെട്ടിട്ടും ഡിവൈഎസ്പിക്ക് മുകളിലുള്ള ഉദ്യോഗസ്ഥർ ആരും എത്തിയില്ല. ഇൻക്വസ്റ്റ് നടപടികൾക്കായി വടകര തഹസിൽദാർ ആണ് ഉണ്ടായിരുന്നത്. ആർഡിഒ എത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും. തുടർന്ന് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് പികെ സുരേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തകർ ആംബുലൻസ് തടയുകയുമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News