ഇന്നലെ നറുക്കെടുത്ത ഭാഗ്യമിത്ര ലോട്ടറിയിലൂടെ (Kerala Lottery) ഭാഗ്യം കൈവന്നത് വീടിനായി വായ്പയെടുത്ത് ദുരിതത്തിലായ 65 കാരന്. വീട് നിർമ്മിക്കാനായി ബാങ്കിൽ നിന്നും വായ്പയെടുത്ത് ദുരിതത്തിലായ അബ്ദുൾ ഖാദറിനെയാണ് ഈ ഭാഗ്യം തേടിയെത്തിയത്.
അബ്ദുൾ ഖാദർ മാള ജുമാ മസ്ജിദിന് സമീപം സലൂൺ നടത്തുകയാണ്. അദ്ദേഹം മാള ധനശ്രീ ലോട്ടറി ഏജൻസിയിൽ നിന്നും എടുത്ത ടിക്കറ്റാണിത്. പ്രതീക്ഷിക്കാത്ത സമയത്ത് ലോട്ടറി (Kerala Lottery) അടിച്ച ഞെട്ടലിലാണ് ഖാദർ. തിങ്കളാഴ്ച പത്രം നോക്കിയപ്പോഴാണ് തന്റെ നേരെ ഭാഗ്യദേവത കനിഞ്ഞകാര്യം ഖാദർ അറിയുന്നത്.
ഖാദർ പറയുന്നതു അദ്ദേഹം 18 വയസുമുതൽ ലോട്ടറി എടുക്കാറുണ്ടെന്നും പതിനായിരത്തിന് താഴെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമാണ്. പക്ഷേ ഇത്രയും തുക അദ്ദേഹം പോലും പ്രതീക്ഷിച്ചിരുന്നില്ല.
Also Read: Kerala lottery Win Win W-606 Result: 75 ലക്ഷം ആര് സ്വന്തമാക്കും? നറുക്കെടുപ്പ് ഇന്ന്
ഈ തുകയിൽ നിന്നും വീട് വയ്ക്കാൻ നേരം ബാങ്കിൽനിന്നും എടുത്ത ബാധ്യത തീർക്കണമെന്നും ശേഷം സന്തോഷത്തോടെ ജീവിക്കണമെന്നുമാണ് ആഗ്രഹമെന്നുമാണ് അബ്ദുൾ ഖാദർ (Abdul Khadar) പറയുന്നത്.
എന്തായാലും ലോട്ടറി അടിക്കുന്നത് ഇങ്ങനെയുള്ളവർക്കായാൽ അതും നല്ലത് തന്നെയാണ്. ശരിക്കും പേര് പോലെതന്നെ ഖാദറിന്റെ ജീവിതത്തിൽ ഭാഗ്യം തെളിഞ്ഞുവെന്നുതന്നെ പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...