വൈകിട്ട് മീൻ പിടിക്കാൻ ഇറങ്ങി; 66 കാരനെ കാണാതായി

രാവിലെ കായംകുളത്തുനിന്നുള്ള ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ ഇവർ തിരച്ചിൽ നിർത്തി

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 02:10 PM IST
  • ഇന്നലെ വൈകിട്ട് ആറുമണിയോടെ മീൻ പിടിക്കാൻ പോയതാണെന്ന് ബന്ധുക്കൾ
  • മെയിൻ കനാലിനോട് ചേർന്ന ഭാഗത്താണ് ഗോപാലനെ കാണാതായത്
  • ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും അടിയൊഴുക്കുള്ളതിനാൽ ഇവർ തിരച്ചിൽ നിർത്തി
വൈകിട്ട് മീൻ പിടിക്കാൻ ഇറങ്ങി; 66 കാരനെ കാണാതായി

കായംകുളം:  പത്തിയൂർ കരിപ്പൂഴ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളിനെ കാണാതായി. പത്തിയൂർ ശ്രീശൈലം വീട്ടിൽ ഗോപാലൻ (66) നെയാണ് കാണാതായത്. പത്തിയൂർ പഞ്ചായത്ത് ഓഫീസിനെ കിഴക്ക് ഭാഗത്തായി മെയിൻ കനാലിനോട് ചേർന്ന ഭാഗത്താണ് ഗോപാലനെ കാണാതായത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇവിടെ മീൻ പിടിക്കാൻ പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ കായംകുളത്തുനിന്നുള്ള ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ ഇവർ തിരച്ചിൽ നിർത്തി. തുടർന്ന് ആലപ്പുഴയിൽ നിന്നുമുള്ള സ്കൂബ ടീം സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

 സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര, തീരദേശ മേഖലകളിൽ ജാഗ്രത തുടരാൻ നിർദ്ദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News