സംസ്ഥാനത്ത് 6862 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8802 പേർ

കൊറോണ ബാധമൂലമുള്ള 26 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  

Last Updated : Nov 3, 2020, 07:05 PM IST
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96, 614 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2289 പേരെയാണ്.
  • സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 9 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 652 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് 6862 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8802 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 6862 പേർക്കാണ്.  5899 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 783 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 8802 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 107 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 654 പേർക്കും,  മലപ്പുറത്ത് 467 പേർക്കും, കോഴിക്കോട് 842 പേർക്കും, കാസർഗോഡ് 147 പേർക്കും, തൃശൂർ 856 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 760 പേർക്കും , എറണാകുളം ജില്ലയിൽ 850 പേർക്ക് വീതവും,  പാലക്കാട് 431 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 245  പേർക്കും, കൊല്ലം 583 പേർക്കും,  കണ്ണൂർ ജില്ലയിൽ 335 പേർക്കും, കോട്ടയത്ത് 507 പേർക്കും, ഇടുക്കിയിൽ 67  പേർക്കും, വയനാട് 118 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊറോണ ബാധമൂലമുള്ള 26 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം 20 വീതം, കണ്ണൂര്‍ 11, തൃശൂര്‍, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട 3, പാലക്കാട്, വയനാട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96, 614 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2289 പേരെയാണ്.  സംസ്ഥാനത്ത് ഇന്ന് 4  പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 9 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 652 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Trending News