Nehru Trophy Boat Race: നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചത്. ഓ​ഗസ്റ്റ് 10നായിരുന്നു വള്ളംകളി നടത്താനിരുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 1, 2024, 06:52 PM IST
  • മത്സരം ഇനി സെപ്റ്റംബറിൽ നടത്താനാണ് ആലോചന.
  • എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും.
Nehru Trophy Boat Race: നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

ആലപ്പുഴ: വയനാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 70ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സർക്കാർ നിർദേശപ്രകാരമാണ് വള്ളംകളി മാറ്റിവെച്ചത്. മത്സരം ഇനി സെപ്റ്റംബറിൽ നടത്താനാണ് ആലോചന. എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച അതായത്  10ാം തിയതിയാണ് വള്ളംകളി നടത്തേണ്ടിയിരുന്നത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം മത്സരം നടത്താനാണ് ആലോചിക്കുന്നത്. 

സാധാരണ വള്ളംകളിക്ക് മുൻപായി സാംസ്‌കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും നടത്താറുണ്ട്. ഇത് പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നിശ്ചയിച്ച ദിവസം തന്നെ നടത്തണമെന്നാണ് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെടുന്നത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പാണ് വള്ളംകളിതക്കായി നടത്തുന്നത്. മത്സരം മുടങ്ങിയാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News