Aluva Case: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസ്; ശിക്ഷാവിധി ശിശുദിനത്തിൽ

Aluva Murder Case: ശിക്ഷയില്‍ ഇളവ് വേണം  വധശിക്ഷ നല്‍കരുത് എന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.  

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 04:40 PM IST
  • മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു.
  • അതേസമയം ഇയാളെ ഇനിയും സമൂഹത്തിലേക്ക് വിട്ടാൽ അത് ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് ഭീഷണിയാണെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
Aluva Case: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസ്; ശിക്ഷാവിധി ശിശുദിനത്തിൽ

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷ വിധിക്കുക ശിശുദിനത്തിൽ. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും  വിശദമായ വാദം വ്യാഴാഴ്ച കേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുകയെന്ന് കോടതി അറിയിച്ചത്.  കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു വ്യാഴാഴ്ച്ചത്തെ വാദത്തിൽ കോടതിയുടെ വിലയിരുത്തൽ. ശിശുദിനത്തിൽ കേസിന്റെ വിധി പ്രഖ്യാപിക്കുന്നുവെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 

പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാകും ശിക്ഷ വിധിക്കുകയെന്നും, മറ്റ് മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചു വന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്നായിരുന്നു കോടതി വ്യക്തമാക്കി. 11 മണിയോടെയായിരുന്നു കോടതി നടപടികള്‍ ആരംഭിച്ചത്. പ്രതി അസ്ഫാകിനെ ജയിലില്‍നിന്ന് വ്യാഴാഴ്ച രാവിലെ പത്തരയോടെ തന്നെ കോടതിയില്‍ എത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം കോടതിക്ക് മറുപടി നല്‍കിയത്. ശിക്ഷയില്‍ ഇളവ് വേണം  വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം.

ALSO READ: മോർച്ചറിയിൽ മൃതദേഹങ്ങൾ മാറി; ആളുമാറിയതറിയാതെ ശവ സംസ്കാരം; പരാതിയുമായി ബന്ധുക്കൾ

മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്ന്  പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഇയാളെ ഇനിയും സമൂഹത്തിലേക്ക് വിട്ടാൽ അത് ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് ഭീഷണിയാണെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രകൃതിവിരുദ്ധ പീഡനം, കൊലപാതകം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പോലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് നവംബര്‍ നാലിന് കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ  ശിക്ഷാവിധിക്ക് മുന്നോടിയായി പ്രതിയുടെ മാനസികനില കൂടി പരിശോധിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ജയിലിലെ പെരുമാറ്റം, സാമൂഹിക പശ്ചാത്തലം, പ്രതിയുടെ മാനസികാവസ്ഥ, പെണ്‍കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. വ്യാഴാഴ്ച ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങളാണ് കോടതി കേട്ടത്. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് ജൂലായ് 28-ന് മൂന്നുമണിക്കാണ് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പുഴയുടെ തീരത്തുള്ള ചതുപ്പില്‍ മൃതദേഹം താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. അടുത്ത ദിവസം ഉറുമ്പരിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായ അന്നു രാത്രിതന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News