മേയറുടെ ശുപാർശ കത്തിൽ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം

ഹൈക്കോടതി കത്തിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കും

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 06:55 AM IST
  • മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും
  • കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവയ്ക്കേണ്ടിവന്നിരുന്നു
  • കത്തിന്റെ ഉറവിടവും അതിന്റെ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല
മേയറുടെ ശുപാർശ കത്തിൽ തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കോ‍‍ർപറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദം കത്തിപടരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിൻെറ ശുപാർശയിൽ ഡിജിപി ഇന്ന് തീരുമാനമെടുക്കും. കത്തിന്റെ ഉറവിടവും അതിന്റെ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ശുപാർശ. കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിടാനാണ് സാധ്യത. ‍ക്രൈം ബ്രാഞ്ചോ, പ്രത്യേക സംഘമോ കേസന്വേഷിക്കും എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഹൈക്കോടതി കത്തിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കും. അതിന് മുമ്പ് തന്നെ സംഭവത്തിൽ ക്രൈം ബ്രാഞ്ച് ശുപാ‍ശയിൽ തീരുമാനമെടുക്കേണ്ടിവരും. അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News