അഭിമന്യൂ കൊലപാതകം: അന്വേഷണ സംഘത്തില്‍ കൂടുതല്‍ പൊലീസുകാര്‍

പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികള്‍ സംസ്ഥാനം വിട്ടതായും സംശയിക്കുന്നു. ബെംഗളൂരു, കുടക്, മൈസൂര്‍ എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Last Updated : Jul 6, 2018, 12:51 PM IST
അഭിമന്യൂ കൊലപാതകം: അന്വേഷണ സംഘത്തില്‍ കൂടുതല്‍ പൊലീസുകാര്‍

കൊച്ചി: മഹാരാജാസിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ നിന്ന് സിഐ അനന്തലാലിനെ ഒഴിവാക്കി. പകരം കണ്ട്രോള്‍ റൂം അസി. കമ്മിഷണര്‍ സുരേഷ് കുമാറിന് അന്വേഷണത്തിന്‍റെ പൂര്‍ണ്ണ ചുമതല നല്‍കി. കൂടുതല്‍ പൊലീസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്.

കൊലപാതകത്തിലെ മുഖ്യപ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതികളില്‍ ആറുപേര്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശികളാണ്. അഭിമന്യൂവിന്‍റെ കോളേജിലെ തന്നെ വിദ്യാര്‍ത്ഥിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ മുഹമ്മദ്‌ വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ എത്തിയതെന്നും പൊലീസ് സൂചിപ്പിച്ചു.

പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികള്‍ സംസ്ഥാനം വിട്ടതായും സംശയിക്കുന്നു. ബെംഗളൂരു, കുടക്, മൈസൂര്‍ എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഒളിവില്‍ കഴിയുന്ന ഒന്നാംപ്രതി വടുതല സ്വദേശി മുഹമ്മദ്‌ അടക്കം 15 പേര്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയാണ് അഭിമന്യൂവിനെ കൊലപ്പെടുത്തിയത്.

നവാഗതരെ ക്യാമ്പസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകള്‍ പതിക്കളും ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- എസ്ഡിപിഐ- ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ അഭിമന്യൂവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Trending News