Accident : റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി അപകടം; യുവാവിന് പരിക്കേറ്റു

Accident News Updates : കോട്ടയം തിരുനക്കരയിൽ പുളിമൂട് ജങ്ഷനിലേക്ക് പോകുന്ന ഇടറോഡിൽ ഇന്ന്, മാർച്ച് 1 ന് രാവിലെയായിരുന്നു അപകടം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 02:55 PM IST
  • നാട്ടുകാർ പറയുന്നത് അനുസരിച്ച് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്.
  • കോട്ടയം തിരുനക്കരയിൽ പുളിമൂട് ജങ്ഷനിലേക്ക് പോകുന്ന ഇടറോഡിൽ ഇന്ന്, മാർച്ച് 1 ന് രാവിലെയായിരുന്നു അപകടം നടന്നത്.
  • കോട്ടയം കിളിരൂർ വേമ്പിൻ കേരിയിൽ ജിഷ്ണു വിജിക്കാണ് പരിക്കേറ്റത്.
  • ജിഷ്ണുവിന്റെ കഴുത്തിൽ കയർ കുരുങ്ങി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
Accident : റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി അപകടം; യുവാവിന് പരിക്കേറ്റു

റോഡ് നിർമാണത്തിനായി റോഡിനു കുറുകെ  കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ഉണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. നാട്ടുകാർ പറയുന്നത് അനുസരിച്ച് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്.  കോട്ടയം തിരുനക്കരയിൽ പുളിമൂട് ജങ്ഷനിലേക്ക് പോകുന്ന ഇടറോഡിൽ ഇന്ന്, മാർച്ച് 1 ന് രാവിലെയായിരുന്നു അപകടം നടന്നത്. കോട്ടയം കിളിരൂർ വേമ്പിൻ കേരിയിൽ   ജിഷ്ണു വിജിക്കാണ് പരിക്കേറ്റത്. ജിഷ്ണുവിന്റെ കഴുത്തിൽ  കയർ കുരുങ്ങി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.  കൂടാതെ ജിഷ്ണുവിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ജിഷ്ണുവിനെ  കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

റോഡിൽ തറയോട് പാകുന്നതിന്റെ ഭാഗമായി വഴിയടച്ചു കയർ കെട്ടിയിരിക്കുകയായിരുന്നു. രാവിലെ ബൈക്കിൽ വരുമ്പോൾ ജിഷ്ണുവിന്റെ കഴുത്തിൽ കയർ കുരുങ്ങി. ചന്തയിലെ മെത്തക്കടയിലെ സെയിൽസ് മാനാണ് ജിഷ്ണു ഇവിടെത്തെ എടിഎമ്മിലേക്ക് വന്നപ്പോഴായിരുന്നു അപകടം നടന്നത്. കയർ കെട്ടിയിരുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡോ അടയാളങ്ങളോ ഇവിടെ  ഉണ്ടായിരുന്നില്ലെന്ന് ജിഷ്ണു പറഞ്ഞു.

ALSO READ: 67 ജീവനക്കാരിൽ 35 പേരും അവധിയിൽ: നെടുങ്കണ്ടത്ത് റവന്യൂ ഓഫിസുകളിൽ പ്രതിസന്ധി

നഗര മധ്യത്തിലേ തിരക്കേറിയ റോഡിൽ മുന്നറിയിപ്പ് ബോർഡ് വയ്ക്കാതെയാണ് റോഡ് ബ്ളോക്ക് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം ബോർഡ് വയ്ക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നും ബോർഡ് വയ്ക്കുന്ന കാര്യം കരാറിൽ പറഞ്ഞിട്ടില്ലയെന്നുമാണ് കരാറുകാരന്റെ വാദം. ഒരാളുടെ ജീവൻ നഷ്ട്ടമായേക്കാവുന്ന സംഭവത്തിലാണ് നിരുത്തരവാദപരമായ ഈ സമീപനമെന്നും അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നും നഗരവാസികൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News