നടി ആക്രമിക്കപ്പെട്ട കേസ്: റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും ചലച്ചിത്ര താരവുമായ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

Last Updated : Sep 27, 2017, 12:59 PM IST
നടി ആക്രമിക്കപ്പെട്ട കേസ്: റിമി ടോമിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും ചലച്ചിത്ര താരവുമായ റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് അനുകൂലമായ കാര്യങ്ങള്‍ ലഭിച്ചേക്കാം എന്നതിനാലാണ് റിമിടോമിയുടെ രഹസ്യ മൊഴി എടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. 

നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് നീക്കം. മറ്റ് മൂന്നുപേര്‍ ആരൊക്കെയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ അടുത്ത മാസം പന്ത്രണ്ടാം തീയതിയ്ക്ക് മുന്നേ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

Trending News