LuLu Fashion Week: ലുലു ഫാഷന്‍ സ്റ്റൈല്‍ ഐക്കണുകളായി അതിഥി രവിയും പ്രതീക് ജെയിനും; റാംപിൽ തിളങ്ങി താരങ്ങൾ

Lulu Fashion Style Icons: തലസ്ഥാനത്തെ ഫാഷന്‍ പൂരം ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണ്‍ സമാപിച്ചു. സമാപന ദിവസം സിനിമാ താരങ്ങൾക്ക് പുറമെ ബ്യൂട്ടി പാജന്‍റ് ജേതാക്കളും റാംപിലെത്തി.

Written by - Zee Malayalam News Desk | Last Updated : May 22, 2024, 07:21 PM IST
  • അഞ്ച് ദിവസം നീണ്ട് നിന്ന ഫാഷന്‍ വീക്കില്‍ അന്താരാഷ്ര ബ്രാന്‍ഡുകളുടെ അടക്കം സ്പ്രിംഗ് - സമ്മര്‍ കളക്ഷനുകളാണ് അവതരിപ്പിച്ചത്
  • രാജ്യത്തെ പ്രമുഖ മോഡലുകൾ റാംപിലെത്തി
LuLu Fashion Week: ലുലു ഫാഷന്‍ സ്റ്റൈല്‍ ഐക്കണുകളായി അതിഥി രവിയും പ്രതീക് ജെയിനും; റാംപിൽ തിളങ്ങി താരങ്ങൾ

തിരുവനന്തപുരം: ലുലു ഫാഷന്‍ സ്റ്റൈല്‍ ഐക്കണുകളായി സിനിമ താരങ്ങളായ അതിഥി രവിയും പ്രതീക് ജെയിനും. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് സദാനന്ദൻ അതിഥി രവിയ്ക്ക് സ്റ്റൈല്‍ ഐക്കണ്‍ പുരസ്കാരം സമ്മാനിച്ചു. കര്‍ണാടക സ്വദേശിയും മോഡലും സിനിമാ താരവുമായ പ്രതീക് ജെയിനിന് ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അനൂപ് വര്‍​ഗീസാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങില്‍ ഷോ ഡയറക്ടറായ ഷാഖിര്‍ ഷെയ്ഖിനെ ഫാഷന്‍ രംഗത്തെ രണ്ട് പതിറ്റാണ്ടിലധികമായി നല്‍കിവരുന്ന സംഭാവനകള്‍ മുന്‍നിര്‍ത്തി ആദരിച്ചു.

തലസ്ഥാനത്തെ ഫാഷന്‍ പൂരം ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണ്‍ സമാപിച്ചു. സമാപന ദിവസം സിനിമാ താരങ്ങൾക്ക് പുറമെ ബ്യൂട്ടി പാജന്‍റ് ജേതാക്കളും റാംപിലെത്തി. മിസ് സുപ്രാനാഷണല്‍ ഏഷ്യ റിതിക കട്നാനി, 2020ലെ ഫെമിന മിസ് ഇന്ത്യ യുപി മന്യ സിംഗ്, 2014ലെ മിസ്റ്റര്‍ ഇന്ത്യ വേള്‍ഡ് ടൈറ്റില്‍ നേടിയ പ്രതീക് ജെയിന്‍ എന്നിവര്‍ ഒരുമിച്ച് റാംപില്‍ ചുവടുവെച്ചു.

അഞ്ച് ദിവസം നീണ്ട് നിന്ന ഫാഷന്‍ വീക്കില്‍ സിനിമ താരങ്ങളായ അതിഥി രവി, രാജീവ് പിള്ള, ധ്രുവന്‍, സ്വാസിക, ദേവനന്ദ, സുജോ മാത്യു, ആവേശം സിനിമ താരങ്ങളായ പ്രണവ് രാജ് ഹിപ്സ്റ്റര്‍, മിഥുന്‍, റോഷന്‍, ഹേമന്ത് മേനോന്‍, റിതു മന്ത്ര, ഹന്ന റെജി കോശി, അഷ്കര്‍ സൗദന്‍, സുദേവ് നായര്‍, ഭാര്യയും മോഡലുമായ അമര്‍ ദീപ് കൗര്‍ എന്നിവർ റാംപിലെത്തി.

ALSO READ: തിരുവനന്തപുരത്തെ ഫാഷന്‍പൂരം; ലുലു ഫാഷന്‍ വീക്കിന് തുടക്കമായി

ശ്രീജിത് വിജയ്, സാധിക വേണുഗോപാല്‍, ജോണ്‍ കൈപ്പള്ളില്‍, ജീവ ജോസഫ്, നേഹ സക്സേന, ധനഞ്ജയ് പ്രേംജിത്ത്, കൈലാഷ്, വൃദ്ധി വിശാല്‍, പുണ്യ എലിസബത്ത്, പാര്‍വ്വതി ആര്‍ കൃഷ്ണ, നിരഞ്ജ് രാജു, രമ്യാ പണിക്കര്‍, രാഹുല്‍ മാധവ്, സീരിയല്‍ താരങ്ങളായ നിഖില്‍ നായര്‍, ഗായത്രി മയൂര, നലീഫ് ജിയ, അനൂപ് കൃഷ്ണന്‍ തുടങ്ങിയവര്‍ ഫാഷന്‍ വീക്ക് റാംപില്‍ ഷോ സ്റ്റോപ്പേഴ്സായി എത്തി. അറുപത് വയസിന് മുകളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച യങ് സൂപ്പര്‍ സിക്സ്റ്റി ഷോയില്‍ സിനിമാ താരവും പ്രമുഖ മോഡലുമായ ദിനേശ് മോഹനും റാംപില്‍ തിളങ്ങി. 

വ്യത്യസ്ത വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് സമാപന ദിവസം ഫാഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. അഞ്ച് ദിവസം നീണ്ട് നിന്ന ഫാഷന്‍ വീക്കില്‍ അന്താരാഷ്ര ബ്രാന്‍ഡുകളുടെ അടക്കം സ്പ്രിംഗ് - സമ്മര്‍ കളക്ഷനുകളാണ് അവതരിപ്പിച്ചത്. രാജ്യത്തെ പ്രമുഖ മോഡലുകൾ റാംപിലെത്തി. ലുയി ഫിലിപ്പ്, ക്രൊയ്ഡണ്‍ യു.കെ, സിന്‍ ഡെനിം അടക്കമുള്ള ബ്രാന്‍ഡുകളുമായി സഹകരിച്ച് പെപ്പെ ജീന്‍സ് ലണ്ടനാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്‍റായ ലുലു ഫാഷന്‍ വീക്ക് അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News