അദ്വൈതിന് ഇനി ദൂരങ്ങള്‍ താണ്ടാം, പരിധിയില്ലാതെ ഫോട്ടോഗ്രഫി എന്ന സ്വപ്നത്തിനായി ദൂരങ്ങള്‍ താണ്ടാന്‍ അദ്വൈതിന് ഇനി തടസ്സമില്ല

വേറിട്ട കാഴ്ചകള്‍ തേടി ക്യാമറ കണ്ണുകളുമായി ചുറ്റിക്കറങ്ങാനുള്ള വേഗതയ്ക്കുള്ള  ലേണേഴ്‌സ് ലൈസന്‍സ്  അദ്വൈതിന് ഗതാഗതമന്ത്രി ആന്റണി രാജു നേരിട്ട് കൈമാറി

Written by - Zee Malayalam News Desk | Last Updated : May 1, 2022, 12:38 PM IST
  • ലൈസന്‍സിനുള്ള അപേക്ഷ നല്‍കി ഏഴ് മാസത്തോളം ആയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം ലൈസന്‍സ് എന്ന കടമ്പ നീളുകയായിരുന്നു
  • ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് യാഥാര്‍ഥ്യമായത് എന്ന് അദ്വൈത്
  • ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് ഒപ്പമുണ്ടെന്ന് മന്ത്രി
അദ്വൈതിന് ഇനി ദൂരങ്ങള്‍ താണ്ടാം, പരിധിയില്ലാതെ  ഫോട്ടോഗ്രഫി എന്ന സ്വപ്നത്തിനായി ദൂരങ്ങള്‍ താണ്ടാന്‍ അദ്വൈതിന് ഇനി തടസ്സമില്ല

അര്‍ബുദബാധയെ തുടര്‍ന്ന് ഒന്നാം വയസ്സില്‍ ഇടതുകൈ മുറിച്ചുമാറ്റേണ്ടി വന്നയാളാണ് അദ്വൈത്. വേറിട്ട കാഴ്ചകള്‍ തേടി ക്യാമറ കണ്ണുകളുമായി ചുറ്റിക്കറങ്ങാനുള്ള വേഗതയ്ക്കുള്ള  ലേണേഴ്‌സ് ലൈസന്‍സ്  അദ്വൈതിന് ഗതാഗതമന്ത്രി ആന്റണി രാജു നേരിട്ട് കൈമാറി. 

മോട്ടോര്‍ വാഹന വകുപ്പിന്റെ സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടന്ന ജില്ലാതല പരാതിപരിഹാര അദാലത്ത് 'വാഹനീയം- 2022 'ലാണ് കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശിയും ഒന്നാംവര്‍ഷ ബി. എ വിദ്യാര്‍ത്ഥിയുമായ അദ്വൈതിന്റെ നേരിട്ടുള്ള അപേക്ഷയെ തുടര്‍ന്ന് അദാലത്ത് വേദിയില്‍ തന്നെ ലേണേഴ്‌സ് പരീക്ഷയ്ക്കുള്ള  സൗകര്യം ലഭ്യമാക്കി വേദിയില്‍ തന്നെ ലേണേഴ്‌സ് മന്ത്രി കൈമാറിയത്.

 ലൈസന്‍സിനുള്ള അപേക്ഷ നല്‍കി ഏഴ് മാസത്തോളം ആയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം ലൈസന്‍സ് എന്ന കടമ്പ നീളുകയായിരുന്നു. കരുനാഗപ്പള്ളി  ട്രാന്‍സ്‌പോര്‍ട്ട് മേഖല ഉദ്യോഗസ്ഥരുടെ സഹായത്തോടെ അദ്വൈത് മന്ത്രിയെ നേരില്‍ കാണുകയായിരുന്നു. ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് യാഥാര്‍ഥ്യമായത് എന്ന് അദ്വൈത് വേദിയില്‍ എല്ലാവരോടുമായി പറഞ്ഞു. അദാലത്തിലെ മന്ത്രിയുടെ ഇടപെടല്‍ ഫോട്ടോഗ്രഫിക്ക് വേണ്ടി ഏറെ യാത്ര ചെയ്യണമെന്ന തന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്നും അദ്വൈത് പറഞ്ഞു. 

ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് ഒപ്പമുണ്ടെന്ന് അദ്വൈതിന്റെ തോളില്‍ കൈചേര്‍ത്ത് പറഞ്ഞാണ് മന്ത്രി ലൈസന്‍സ് കൈമാറിയത്. അദ്വൈതിന്റെ  അമ്മയുടെ സഹോദരനും ഫിസിയോതെറാപ്പിസ്റ്റുമായ അരുണ്‍ കാമ്പിശ്ശേരിയാണ് പൂര്‍ണ പിന്തുണയുമായി ഒപ്പമുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News