Corona:പൈലറ്റ് ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ

പ്രോട്ടോക്കോൾ അനുസരിച്ച് വിമാന യാത്ര കഴിഞ്ഞ് നടത്തുന്ന ഫലം നെഗറ്റീവാണ് എങ്കിൽ ആ വ്യക്തിയ്ക്ക് വീട്ടിൽ പോകുന്നതിന് തടസമില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

Last Updated : Jun 3, 2020, 03:45 PM IST
Corona:പൈലറ്റ് ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ

കൊച്ചി:  എറണാകുളത്ത് കോറോണ സ്ഥിരീകരിച്ച പൈലറ്റ് quarantine ലംഘിച്ചിട്ടില്ലയെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.  പ്രോട്ടോക്കോൾ അനുസരിച്ച് വിമാന യാത്ര കഴിഞ്ഞ് നടത്തുന്ന ഫലം നെഗറ്റീവാണ് എങ്കിൽ ആ വ്യക്തിയ്ക്ക് വീട്ടിൽ പോകുന്നതിന് തടസമില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. മാത്രമല്ല നിലവിലുള്ള പ്രോട്ടോകോൾ അനുസരിച്ച് വീട്ടിൽ എത്തുകയും തുടർന്ന് യാത്രകൾ നടത്തുകയും ചെയ്തതിൽ അപാകതയില്ലെന്നും എയർ ഇന്ത്യ വിശദീകരിച്ചു.  

Also read: പീഡനക്കേസിലെ പ്രതിയെ മരത്തിൽ കെട്ടിയിട്ട് ചുട്ടുകൊന്നു..! 

ആദ്യ പരിശോധന നെഗറ്റീവായത് കൊണ്ടാണ് ഈ വനിതാ പൈലറ്റ് വീട്ടിൽ പോയതും തുടർന്ന് ഇവർ തേവര മാർക്കറ്റിലും സൂപ്പർ മാർക്കറ്റിലും അതിനുശേഷം എടിഎമ്മിലും എത്തിയതെന്നും എയർ ഇന്ത്യ വിശദീകരിച്ചു.  ഇവർക്ക് പിന്നീട് നടത്തിയ പരിശോധനയിലാണ് കോറോണ രോഗബാധ സ്ഥിരീകരിച്ചതും. 

Also read:  viral video: പാരസെറ്റമോൾ ചേര്‍ത്ത് വെച്ച് വിജയ് ദേവെരകൊണ്ട

തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നെന്നും എയർ ഇന്ത്യ അറിയിച്ചു.     

Trending News