ആലപ്പുഴ : സോഷ്യൽ മീഡിയയിൽ കുട്ടികളോടുള്ള ഇടപെടലിൽ വ്യത്യസ്തനായി മാറിയിരിക്കുകയാണ് ആലപ്പുഴ ജില്ല കലക്ടർ കൃഷ്ണ തേജ ഐഎഎസ്. അവധി പ്രഖ്യാപിക്കുമ്പോൾ കുട്ടികളോടുള്ള വാത്സല്യം തുളുമ്പുന്നു വാക്കുകൾ കൊണ്ട് എല്ലാവരെയും കൈയ്യിൽ എടുത്തിരിക്കുകയാണ് ആലപ്പുഴയുടെ പുതിയ കളക്ടർ. വിവാധ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചപ്പോൾ ഒന്നടങ്കം വേണ്ട എന്ന പറഞ്ഞ ആലപ്പുഴക്കാർ ഇപ്പോൾ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ് കൃഷ്ണ തേജയെ. അവധി പ്രഖ്യാപിക്കാൻ മാത്രമല്ല, നാളെ ക്ലാസ് ഉണ്ടെന്ന് അറിയിക്കാനും കളക്ടർ മാമൻ തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിക്കാറുണ്ട്.
"എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ..." കൃഷ്ണ തേജ ഐഎഎസ് ആലപ്പുഴ ജില്ല കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ALSO READ : പണമില്ല,എട്ടാം ക്ലാസിൽ പഠനം നിർത്തി; കടയിൽ ജോലിക്ക് പോവാൻ പറഞ്ഞു-ആലപ്പുഴ ജില്ലാ കളക്ടറുടെ ജീവിതം പാഠ പുസ്തകം
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അച്ഛനും അമ്മയ്ക്കും ഉമ്മ നൽകണം. സ്കുളിൽ പോകാൻ നേരത്ത് അവരെ കെട്ടിപിടിച്ച നന്നായി പഠിക്കുമെന്ന് ഉറപ്പ് നൽകണം തുടങ്ങിയ ചെറിയ ഉപദേശത്തിന്റെ നിറത്തിലാണ് ഇത്തവണത്തെ കലക്ടറുടെ കുറിപ്പ്.
ജില്ല കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട കുട്ടികളെ,
എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല..
ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ...
ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ...!!
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,
അച്ഛാ...അമ്മേ ... ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും.
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ.
ഒരുപാട് സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.