AN Shamseer: സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂർ: എ.എൻ ഷംസീർ

AN Shamseer advice to co operative banks: പട്ടുവം സർവിസ് സഹകരണ ബാങ്കിന്റെ വിവിധ ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 07:45 PM IST
  • സംസ്ഥാനത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലാണ് സഹകരണ മേഖലയെന്ന് ഷംസീർ.
  • സഹകരണ മേഖലയിലെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി ബിൽ കൊണ്ടുവന്നത്.
  • പട്ടുവം സർവിസ് സഹകരണ ബാങ്ക് കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഷംസീർ
AN Shamseer: സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂർ: എ.എൻ ഷംസീർ

കണ്ണൂർ: കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂർ എന്നതിൽ സംശയമില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. പട്ടുവം സർവിസ് സഹകരണ ബാങ്ക് കാർഷികമേഖലയിൽ നടപ്പാക്കുന്ന നൂതനപദ്ധതികളും സ്നേഹസ്പർശം ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടുവത്ത് വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്ന ബാങ്കായതിനാൽ കൂടുൽ ജാഗ്രതപാലിക്കണമെന്നും സ്പീക്കർ പറഞ്ഞു.സഹകരണമേഖലയിൽ ചില തെറ്റായ പ്രവണതകൾ കടന്നുകയറിയിട്ടുണ്ട്. അത് ഇല്ലാതാക്കുന്നതിന് കർശനമായി ഇടപെടുന്നതിന്റെ ഭാഗമായാണ് സർക്കാർ സഹകരണ ഭേദഗതി ബിൽ കൊണ്ടുവന്നത്. ആ ബിൽ സഹകാരികളും ജനങ്ങളും സ്വീകരിച്ചിരിക്കുകയാണെന്നും ഷംസീർ വ്യക്തമാക്കി. 

ALSO READ: വണ്ടിപ്പെരിയാറിൽ ജന വാസ മേഖലയിൽ പുലി? ഒടുവിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണമേഖല. അത് തകർക്കാൻ എന്താണ് വഴിയെന്ന് നോക്കിനിൽക്കുകയാണ് ചിലർ. അപ്പോഴാണ് കരുവന്നൂർ വീണുകിട്ടുന്നത്. നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മേലാണ് കണ്ണു വരുക. നല്ലനിലയിലുള്ള ജാഗ്രത സഹകാരികൾക്ക് ഉണ്ടാകണം. അടിക്കാനുള്ള വടി നമ്മൾതന്നെ ചെത്തിക്കൊടുക്കരുതെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News