AN Shamseer: എഎൻ ഷംസീർ നിയസമഭാ സ്പീക്കർ; ഷംസീറിന് 96 വോട്ട്, അൻവർ സാദത്തിന് ലഭിച്ചത് 40 വോട്ട്

Kerala Assembly speaker: സ്പീക്കറായിരുന്ന എംബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 11:43 AM IST
  • കേരള നിയമസഭയുടെ ഇരുപത്തിനാലാമത് സ്പീക്കറായാണ് ഷംസീർ തിരഞ്ഞെടുക്കപ്പെട്ടത്
  • സ്പീക്കറായിരുന്ന എംബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്
  • എല്‍ഡിഎഫ് സ്ഥാനാർഥിയായി എഎൻ ഷംസീറും യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തുമാണ് മത്സരിച്ചത്
AN Shamseer: എഎൻ ഷംസീർ നിയസമഭാ സ്പീക്കർ; ഷംസീറിന് 96 വോട്ട്, അൻവർ സാദത്തിന് ലഭിച്ചത് 40 വോട്ട്

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കറായി എഎൻ ഷംസീർ തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിനാലാമത് സ്പീക്കറായാണ് ഷംസീർ തിരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കറായിരുന്ന എംബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാർഥിയായി എഎൻ ഷംസീറും യുഡിഎഫ് സ്ഥാനാർഥിയായി അൻവർ സാദത്തുമാണ് മത്സരിച്ചത്. ഷംസീറിന്  96 വോട്ടും അൻവർ സാദത്തിന് 40 വോട്ടുമാണ് ലഭിച്ചത്. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തിരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് എഎൻ ഷംസീർ പൊതുപ്രവർത്തന രംഗത്തെത്തിയത്.

(updating)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News