അഞ്ചല്‍ ബലാത്സംഗ കേസ്: പ്രതിക്ക് 3 ജീവപര്യന്തം

ഇതിനു പുറമേ 26 വര്‍ഷത്തെ കഠിന തടവ്‌ ശിക്ഷയും അനുഭവിക്കണം. മാത്രമല്ല മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും അടക്കണമെന്നും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.  

Last Updated : Jul 17, 2019, 02:12 PM IST
അഞ്ചല്‍ ബലാത്സംഗ കേസ്: പ്രതിക്ക് 3 ജീവപര്യന്തം

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്ത ശിക്ഷ. ഓരോ ജീവപര്യന്തവും പ്രത്യേകം അനുഭവിക്കണം. 

ഇതിനു പുറമേ 26 വര്‍ഷത്തെ കഠിന തടവ്‌ ശിക്ഷയും അനുഭവിക്കണം. മാത്രമല്ല മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും അടക്കണമെന്നും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

പ്രതി ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്നും കോടതി ആരോപിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്ത് മാത്രമാണ് വധശിക്ഷ ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി.

പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

2017 ആഗസ്റ്റിലായിരുന്നു സംഭവം നടന്നത്.  മുത്തശ്ശിയോടൊപ്പം ട്യുഷന്‍ ക്ലാസ്സില്‍ പോയ കുട്ടിയെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവായ പ്രതി രാജേഷ്‌ കൂട്ടികൊണ്ടുപോയി കുളത്തുപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 

പീഡന വിവരം വീട്ടില്‍ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ രാജേഷ്‌ കൊലപ്പെടുത്തുകയും സമീപത്തുള്ള എസ്‌റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയെ കാണാനില്ല എന്ന വിവരത്തെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്. 

കുട്ടിക്കൊപ്പം യാത്ര ചെയ്യുന്ന പ്രതിയുടെ ചിത്രങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതും സാക്ഷിമൊഴികളുമാണ് കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Trending News