സ്വപ്നയ്ക്ക് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ: അനിൽ അക്കരെ

സ്ഥലം എംഎൽഎയേയും എംപിയേയും ഒഴിവാക്കിയാണ്  മന്ത്രി തൃശൂർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനം  വിലയിരുത്താൻ എത്തിയതെന്നും എംഎൽഎ ആരോപിച്ചു.     

Last Updated : Sep 14, 2020, 03:36 PM IST
    • സ്ഥലം എംഎൽഎയേയും എംപിയേയും ഒഴിവാക്കിയാണ് മന്ത്രി തൃശൂർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനം വിലയിരുത്താൻ എത്തിയതെന്നും എംഎൽഎ ആരോപിച്ചു.
സ്വപ്നയ്ക്ക് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ: അനിൽ അക്കരെ

മന്ത്രി എ. സി. മൊയ്തീനെതിരെ കടുത്ത ആരോപണവുമായി അനിൽ അക്കരെ എംഎൽഎ രംഗത്ത്. സ്വപ്നയ്ക്ക് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീനാണെന്ന് അനിൽ അക്കരെ എംഎൽഎ ആരോപിച്ചു.  തന്റെ ഫെയ്സ്ബുക്കിലൂടെയാണ് എംഎൽഎ ഇപ്രകാരം കുറിച്ചത്.  

Also read: Gold smuggling case: സ്വപ്നയും റമീസും ഒരേ സമയം ആശുപത്രിയിൽ..? റിപ്പോർട്ട് തേടി ജയിൽ വകുപ്പ് 

സ്ഥലം എംഎൽഎയേയും എംപിയേയും ഒഴിവാക്കിയാണ്  മന്ത്രി മൊയ്തീൻ തൃശൂർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനം  വിലയിരുത്താൻ എത്തിയതെന്നും എംഎൽഎ ആരോപിച്ചു.  മാത്രമല്ല ഈ സംഭവത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ കളക്ടർ എന്നിവർക്കും പങ്കുണ്ടെന്നും അനിൽ അക്കരെ കുറിച്ചിട്ടുണ്ട്.  അനിൽ അക്കരെയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു... 

ഇതിനിടയിൽ സ്വർണ്ണക്കടത്ത് കേസിൽ  മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനേയും റമീസിനേയും ഒരേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ച് ജയിൽ വകുപ്പ് റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്.     

More Stories

Trending News