Anil Antony : ബിജെപി ദേശീയ വക്താവായി അനിൽ ആന്റണിയെ നിയമിച്ചു

Anil Antony BJP : നിലവിൽ ബിജെപി ദേശീയ  സെക്രട്ടറിയും കൂടിയാണ് അനിൽ ആന്റണി

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 08:09 PM IST
  • ദേശീയ സെക്രട്ടറിയായ അനിൽ അനിൽ ആന്റണിയെ ദേശീയ വക്തവായിട്ട് അടിയന്തരമായി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ നിയമിച്ചതായി പാർട്ടിൽ ജനറൽ സെക്രട്ടറി അരുൺ സിങ്ങ് അറിയിച്ചു.
  • കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ അനിൽ ആന്റണിയെ 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പാർട്ടിക്കുള്ളിലെ അഴിച്ചുപണിക്കിടെയാണ് ദേശീയ സെക്രട്ടറി നിയമിച്ചത്.
Anil Antony : ബിജെപി ദേശീയ വക്താവായി അനിൽ ആന്റണിയെ നിയമിച്ചു

ന്യൂ ഡൽഹി : കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും ബിജെപി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണിയെ പാർട്ടിയുടെ ദേശീയ വക്തവായി നിയമിച്ചു. ദേശീയ സെക്രട്ടറിയായ അനിൽ അനിൽ ആന്റണിയെ ദേശീയ വക്തവായിട്ട് അടിയന്തരമായി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ നിയമിച്ചതായി പാർട്ടിൽ ജനറൽ സെക്രട്ടറി അരുൺ സിങ്ങ് അറിയിച്ചു.

കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ അനിൽ ആന്റണിയെ 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പാർട്ടിക്കുള്ളിലെ അഴിച്ചുപണിക്കിടെയാണ് ദേശീയ സെക്രട്ടറി നിയമിച്ചത്. ആ പദവിയിൽ തുടരവൊണ് ദേശീയ അധ്യക്ഷൻ മുൻ കോൺഗ്രസ് നേതാവിന് പാർട്ടി വക്താവായിട്ടുള്ള ചുമതല നൽകുന്നത്.

ALSO READ : അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; കേസെടുത്ത് പോലീസ്; മാപ്പുമായി ഇടത് സംഘടന നേതാവ്

കോൺഗ്രസിന്റെ സൈബർ വിങ് തലപ്പത്തുണ്ടായിരുന്ന അനിൽ ആന്റണി ബിബിസി ഡോക്യുമെന്റി വിവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ നൽകുകയും തുടർന്ന് പാർട്ടിലെ സ്ഥാനങ്ങൾ രാജിവെക്കുകയായിരുന്നു. ശേഷം ഡൽഹയിൽ ബിജെപി കേന്ദ്ര ആസ്ഥാനത്ത് വെച്ച് പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News