Anna Ben: 'ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം'; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി അന്ന ബെൻ

Anna Ben: സെന്റ് തെരേസാസിൽ വിദ്യാർഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് താനും അനുഭവിച്ചതായും അന്ന ബെൻ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 11:17 AM IST
  • ജില്ലയുടെ എല്ലാ ഭാ​ഗത്ത് നിന്നും ന​ഗരത്തിലേക്ക് ബസുകൾ വരുന്നുണ്ട്
  • വൈപ്പിൻ ബസുകൾക്ക് മാത്രം ന​ഗരത്തിലേക്ക് പ്രവേശനമില്ല
  • വൈപ്പിൻകരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ​ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് 18 വർഷങ്ങൾ തികഞ്ഞു
  • പാലം വന്നു, ബസുകളും വന്നു, പക്ഷേ, വൈപ്പിൻകരക്കാരെ ഇന്നും ന​ഗരത്തിന്റെ പടിവാതിൽക്കൽ നിർത്തിയിരിക്കുകയാണെന്ന് അന്ന ബെൻ കത്തിൽ പറയുന്നു
Anna Ben: 'ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം'; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി അന്ന ബെൻ

കൊച്ചി: വൈപ്പിൻ ബസുകൾക്ക് ന​ഗരത്തിൽ പ്രവേശിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്ന ബെൻ. വൈപ്പിൻകരക്കാരെ ഇപ്പോഴും ന​ഗരത്തിന്റെ പടിവാതിൽക്കൽ നിർത്തിയിരിക്കുകയാണെന്നാണ് അന്ന ബെൻ കുറിപ്പിൽ വ്യക്തമാക്കുന്നത്. ഹൈക്കോടതി കവലയിൽ ബസ് ഇറങ്ങി അടുത്ത സ്റ്റോപ്പിലേക്ക് നടന്ന് മറ്റൊരു ബസിൽ കയറി വേണം വൈപ്പിൻകാർക്ക് ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുവാൻ. സെന്റ് തെരേസാസിൽ വിദ്യാർഥിയായിരുന്ന കാലം മുഴുവൻ ഈ ബുദ്ധിമുട്ട് താനും അനുഭവിച്ചതായും അന്ന ബെൻ പറയുന്നു.

ജില്ലയുടെ എല്ലാ ഭാ​ഗത്ത് നിന്നും ന​ഗരത്തിലേക്ക് ബസുകൾ വരുന്നുണ്ട്. വൈപ്പിൻ ബസുകൾക്ക് മാത്രം ന​ഗരത്തിലേക്ക് പ്രവേശനമില്ല. വൈപ്പിൻകരക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ​ഗോശ്രീ പാലങ്ങൾ യാഥാർത്ഥ്യമായിട്ട് 18 വർഷങ്ങൾ തികഞ്ഞു. പാലങ്ങൾ വന്നാൽ, അഴിമുഖത്ത് കൂടിയുള്ള അപകടം തുറിച്ചു നോക്കുന്ന യാത്രയിൽ നിന്നും മോചനം ലഭിക്കുമെന്നും കൊച്ചി ന​ഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസിൽ നേരിട്ടെത്താമെന്നും മോഹിച്ചിരുന്നു. പാലം വന്നു, ബസുകളും വന്നു. പക്ഷേ, വൈപ്പിൻകരക്കാരെ ഇന്നും ന​ഗരത്തിന്റെ പടിവാതിൽക്കൽ നിർത്തിയിരിക്കുകയാണെന്ന് അന്ന ബെൻ കത്തിൽ പറയുന്നു.

ALSO READ: റോഡിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടിയിൽ പോകേണ്ടി വരരുത്; പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ന​ഗരത്തിൽ തന്നെയുള്ള വിവിധ സ്ഥലങ്ങളിൽ എത്താൻ ഹൈക്കോടതി കവലയിൽ ബസിറങ്ങി അടുത്ത ബസിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് വേണ്ടിയുള്ള അധിക ചിലവ് പലർക്കും താങ്ങാനാവുന്നതിലും അധികമാണ്. പ്രത്യേകിച്ച് ന​ഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക്. വൈപ്പിൻ ബസുകൾക്ക് ന​ഗരപ്രവേശനം അനുവദിക്കണോയെന്ന കാര്യത്തിൽ നാറ്റ്പാക് നടത്തിയ പഠനവും അനുകൂലമാണ്. വൈപ്പിൻകരയോടുള്ള അവ​ഗണന ഒരു തുടർക്കഥയായി മാറുന്നു. സ്ഥാപിത താൽപര്യക്കാരും ചില ഉദ്യോ​ഗസ്ഥരും ഉയർത്തുന്ന നിയമത്തിന്റെ നൂലാമാലകൾ, അർപ്പണബോധവും ഉറച്ച തീരുമാനങ്ങളും എടുക്കാൻ കഴിവുള്ള മുഖ്യമന്ത്രി നിഷ്പ്രയാസം മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News