പത്തനംതിട്ട: പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം സ്വദേശിയുടെ പശുവും കിടാവും ദഹനക്കേടിനെ തുടർന്ന് ചത്തത്. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. പശുവിന് തീറ്റ നൽകുന്നതിനോടൊപ്പം അരളി ചെടിയുടെ ഇല കുടുങ്ങിയിരുന്നു. ഇത് ശ്രദ്ധിക്കാതെ പശുവിന് കൊടുത്തു. ഇല കഴിച്ചതോടെ പശുവിനെ ദഹനക്കേട് ഉണ്ടായി. തുടർന്ന് ഉടമ മൃഗാശുപത്രിയിൽ എത്തി മരുന്നു വാങ്ങി വീട്ടിൽ എത്തുമ്പോഴേക്കും പശു ചത്തിരുന്നു. ആദ്യം കിടാവാണ് ചത്തത്. തൊട്ടടുത്ത ദിവസം തള്ള പശുവും ചത്തു.
ചക്ക കഴിച്ചതിനെ തുടർന്നാണ് പശുവിന് ദഹനക്കേട് ഉണ്ടായതെന്നാണ് ആദ്യം കരുതിയിരുന്നത്. അതിനാൽ തന്നെ സാധാരണ കൊടുക്കാറുള്ള ദഹനക്കേടിന്റെ മരുന്നു കൊടുത്തു. എന്നാൽ ഇത്തവണ മരുന്ന് കൊടുത്തിട്ടും പശുവിന് മാറാതെ വന്നതോടെ കുത്തിവെപ്പും നടത്തി. കുത്തിവെക്കുന്നതിന് വേണ്ടി സബ് സെന്ററിൽ നിന്നും ഇവരുടെ വീട്ടിൽ എത്തിയ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ വീടിനു സമീപത്ത് അരളിയുടെ ചെടി കണ്ടിരുന്നു. പിന്നീട് പശുവിന്റെ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പരിശോധനയിൽ നിന്നും ചെടിയുടെ ഇലയാണ് മരണം കാണണമെന്ന് വ്യക്തമായത്.