അച്ഛൻ പകർന്ന അറിവ്; ആറന്മുള കണ്ണാടി നിർമാണത്തിലെ വൈദ​ഗ്ധ്യത്തിന് സൂരജ് സുന്ദരത്തിന് അം​ഗീകാരം

ആറ് വര്‍ഷമായി ആറന്മുള കണ്ണാടി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് സൂരജ്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 04:46 PM IST
  • ആറന്മുളയിലെ സുന്ദര്‍ ഹാന്‍ഡിക്രാഫ്റ്റ് എന്ന സ്വന്തം സ്ഥാപനം വഴിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കൈരളി ഏജന്‍സി വഴിയുമാണ് സൂരജ് ആറന്മുള കണ്ണാടികളുടെ വിപണനം നടത്തുന്നത്
  • അച്ഛന്‍ സുന്ദരത്തിന് പുറമെ അമ്മ സുജാതയും സഹോദരിമാരായ സുചിത്രയും സുരഭിയും വ്യാപാര കാര്യങ്ങളിലും നിര്‍മാണ കാര്യങ്ങളിലും പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്
  • പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അറിവ് വരും തലമുറയിലേക്കും കൈമാറുക എന്ന ഉത്തരവാദിത്തവും സൂരജ് ഏറ്റെടുക്കുന്നു
അച്ഛൻ പകർന്ന അറിവ്; ആറന്മുള കണ്ണാടി നിർമാണത്തിലെ വൈദ​ഗ്ധ്യത്തിന് സൂരജ് സുന്ദരത്തിന് അം​ഗീകാരം

അച്ഛന്‍ സുന്ദരത്തിന്റെ ആലയില്‍ ഒരുങ്ങിയെത്തുന്ന ആറന്മുള കണ്ണാടിയായിരുന്നു കുട്ടിക്കാലത്ത് സൂരജ് സുന്ദരത്തിന് ഏറ്റവും പരിചിതമായ ദൃശ്യം. ആറന്മുള കണ്ണാടിയുടെ ഭം​ഗിയും വെളിച്ചവും ഓരോ തവണയും സൂരജിനെ അത്ഭുതപ്പെടുത്തിയിരുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബാംഗ്ലൂരില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും നാട്ടിലേക്ക് സൂരജിനെ തിരിച്ചെത്തിച്ചതും കുട്ടിക്കാലത്ത് തന്നെ അത്ഭുതപ്പെടുത്തിയ ആറന്മുള കണ്ണാടിയുടെ സുന്ദര ദൃശ്യങ്ങളായിരുന്നു.

സൂരജ് നാട്ടിലെത്തി ആലയിൽ അച്ഛന്റെ സഹായിയായി. ഗുരുവിന്റെ തോള്‍ ചേര്‍ന്നു നില്‍ക്കുന്ന ശിഷ്യനായി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിലെ കരകൗശല തൊഴിലാളി വിഭാഗത്തില്‍ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാര ജേതാവുമായി. ആറ് വര്‍ഷമായി ആറന്മുള കണ്ണാടി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് സൂരജ്.

ആറന്മുളയിലെ സുന്ദര്‍ ഹാന്‍ഡിക്രാഫ്റ്റ് എന്ന സ്വന്തം സ്ഥാപനം വഴിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കൈരളി ഏജന്‍സി വഴിയുമാണ് സൂരജ് ആറന്മുള കണ്ണാടികളുടെ വിപണനം നടത്തുന്നത്. അച്ഛന്‍ സുന്ദരത്തിന് പുറമെ അമ്മ സുജാതയും സഹോദരിമാരായ സുചിത്രയും സുരഭിയും വ്യാപാര കാര്യങ്ങളിലും നിര്‍മാണ കാര്യങ്ങളിലും പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അറിവ് വരും തലമുറയിലേക്കും കൈമാറുക എന്ന ഉത്തരവാദിത്തവും സൂരജ് ഏറ്റെടുക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News