തൃശ്ശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ 2 ആനകൾ ഇടഞ്ഞു. തറയ്ക്കൽ പൂരത്തിനിടെ ആയിരുന്നു സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. 3 പേര്‍ക്ക് പരിക്കേറ്റു. ഊരകത്തമ്മ തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണനെന്ന ആനയും, തൊട്ടിപ്പാൾ ഭഗവതിയുടെ തിടമ്പേറ്റിയ പുതുപ്പള്ളി അർജ്ജുനൻ എന്ന ആനയുമാണ് ഇടഞ്ഞത്. രണ്ടാനകളും തമ്മിൽ കൊമ്പ് കൊർത്തതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി.
ഇടഞ്ഞ രവികൃഷ്ണൻ പാപ്പാനെ കുത്താനും, ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങ് നടക്കുന്നതിനിടെ രവികൃഷ്ണൻ തൊട്ടടുത്തുള്ള ആനയെ കുത്തുകയായിരുന്നു. വിരണ്ട പുതുപ്പള്ളി അർജുനനെ വീണ്ടും കുത്താനായി രവികൃഷ്ണൻ പുറകെ ഓടി.
പിന്നീട് രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക് ഓടി. ആനകള്‍ ഇടയുന്നത് കണ്ട് പൂരം കാണാനെത്തിയ ആളുകളില്‍ പലരും ചിതറിയോടി.ഇതിനിടെ നിലത്ത് വീണ് പലര്‍ക്കും നിസ്സാര പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് പതിനൊന്ന് മണിയോടെ മുളങ്ങ് ഭാഗത്തിന് മുൻപ് ഒരാനയെയും തൊട്ടിപ്പാൾ ഭാഗത്ത് മറ്റേ ആനയെയും തളച്ചു. ചേര്‍പ്പ് പോലീസും ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.