CPM നേതാവ് ബേബി ജോണിനെ പ്രസംഗത്തിനിടെ തള്ളിയിട്ടു, സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ

പ്രസംഗിക്കുകയായിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കയറിവന്ന യുവാവ് തള്ളിയിടുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 08:35 PM IST
  • പ്രവര്‍ത്തകര്‍ യുവാവിനെ വേദിയില്‍ നിന്ന് ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു.
  • ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂറാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
  • ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നും പൊലീസ്
  • തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് സംഭവം
CPM നേതാവ് ബേബി ജോണിനെ  പ്രസംഗത്തിനിടെ തള്ളിയിട്ടു, സംഭവം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ

തൃശൂര്‍: മുതിർന്ന് സി.പി.എം (Cpm) നേതാവും,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ വേദിയിൽ പ്രസംഗിക്കവെ തള്ളിക്കയറി സ്റ്റേജിലെത്തിയാൾ തള്ളിയിട്ടു. തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് സംഭവം. മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ പരിപാടിയിലാണ് കോലാഹലങ്ങൾ.  സംഭവം നടന്ന ഉടനെ തന്നെ പ്രവർത്തകരും റെഡ് വോളണ്ടിയേഴ്സും ചേർന്ന് ഇയാളെ സ്റ്റേജിൽ നിന്നും പുറത്തേക്ക് പിടിച്ചു കൊണ്ട് പോയി.

മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi) തിരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി പ്രസംഗിച്ച് സ്റ്റേജ് വിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രസംഗ ഡയസ് ഉൾപ്പടെ മറിഞ്ഞ് നിലത്ത് വീണു. മന്ത്രി വി.എസ് സുനിൽ കുമാറും,മറ്റ് പ്രവർത്തകരും

ALSO READ: Gold Smuggling Case: കേസ് അട്ടിമറിക്കാൻ ശ്രമം; ശിവശങ്കറിനെതിരെ ഇഡി സുപ്രീംകോടതിയിൽ

പ്രസംഗിക്കുകയായിരുന്ന ബേബി ജോണിനെ വേദിയിലേക്ക് കയറിവന്ന യുവാവ് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ യുവാവിനെ വേദിയില്‍ നിന്ന് ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു. ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂറാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്നും പൊലീസ് (Police) അറിയിച്ചു.. സംഭവത്തിന് ശേഷവും പ്രസംഗം തുടര്‍ന്ന ബേബിജോണ്‍, ആയുസ്സെടുക്കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ വരൂ,വരൂ,വരൂ എന്ന് വെല്ലുവിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

 ALSO READ : Kerala Assembly Election 2021 Live : യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി ; ഐശ്വര്യ കേരളം ലോകോത്തര കേരളം എന്ന് പേരിലാണ് പ്രകടന പത്രിക ഇറക്കിയത്

എന്നാൽ ഇയാളുടെ പ്രകോപനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്ചതമല്ല. ഇയാളും പ്രവർത്തകരും തമ്മിൽ അതിനിടയിൽ ഉന്തും തള്ളും നടന്നു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇയാൾ ബേബി ജോണിനെ മാത്രം ലക്ഷ്യം വെച്ച് പരിപാടിക്കെത്തിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയും,മന്ത്രിമാരുമടക്കം പങ്കെടുത്ത പരിപാടിയായതിനാൽ വലിയ സുരക്ഷായായിരുന്നു  വേദിക്ക് ചുറ്റും ഒരുക്കിയിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News