ബാര്‍കോഴ: കേരള കോണ്‍ഗ്രസ്സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍ എന്നിവര്‍ക്ക് പങ്ക്

ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കെഎം മാണിക്കെതിരായ ആരോപണങ്ങള്‍ക്ക്​ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍ എന്നിവര്‍ക്ക്​ ഇതില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടത്.​.

Last Updated : Sep 5, 2016, 01:24 PM IST
ബാര്‍കോഴ: കേരള കോണ്‍ഗ്രസ്സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍ എന്നിവര്‍ക്ക് പങ്ക്

കൊച്ചി: ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കെഎം മാണിക്കെതിരായ ആരോപണങ്ങള്‍ക്ക്​ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍ എന്നിവര്‍ക്ക്​ ഇതില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടത്.​.

സി.എഫ് തോമസ് എംഎല്‍എ അധ്യക്ഷനായുളള സമിതിയാണ് ബാര്‍കോഴയിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തിയത്. 2016 മാര്‍ച്ച് 31ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ഇതിന്‍റെ ആമുഖത്തില്‍ തന്നെ കേരള കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ വിട്ടുപോയവര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

കെ.എം മാണിയെയും കേരള കോണ്‍ഗ്രസ് എമ്മിനെയും ഇല്ലായ്മ ചെയ്യുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള, കേസ് അന്വേഷിച്ച എസ്പി സുകേശന്‍, ബാറുടമ ബിജു രമേശ് എന്നിവര്‍ പല ഘട്ടങ്ങളിലായി ഗൂഢാലോചനയില്‍ പങ്കെടുത്തു. പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ഒരു അഭിഭാഷകന്‍റെ വീട്ടില്‍ രമേശ് ചെന്നിത്തല, ജേക്കബ് തോമസ്, ജോസഫ് വാഴയ്ക്കന്‍, പി.സി. ജോര്‍ജ് എന്നിവര്‍ ഒരുമിച്ചിരുന്നാണ് കേസില്‍ മാണിയെ കുടുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു

മുഖ്യമന്ത്രി പദമായിരുന്നു രമേശി​ന്‍റെ ലക്ഷ്യമെന്നും പാലായിലെ നേതാവാകുകയായിരുന്നു ജോസഫ് വാഴക്കന്റെ ആഗ്രഹമെന്നും റിപ്പോര്‍ട്ട്​ പറയുന്നു.അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വിടാന്‍  നേരത്തെ മാണി തയാറായിരുന്നില്ല. റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ യു.ഡി.എഫ് പ്രതിസന്ധിയിലാവുമെന്നായിരുന്നു മാണിയുടെ വാദം.

Trending News