''പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കം ഫാസിസം''

പി.എസ്.സിയുടെ  ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.

Last Updated : Aug 27, 2020, 04:32 PM IST
  • പി.എസ്.സിയുടെ ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കത്തിനെതിരെ ബിജെപി
  • പിണറായി സർക്കാരാണ് പി.എസ്.സിയുടെ വിശ്വാസത തകർത്തത്
  • പി.എസ്.സിയെ അപകീർത്തിപ്പെടുത്തിയത് ഇടത് സര്‍ക്കാര്‍
  • റാങ്ക് ലിസ്റ്റിലെത്തിയവർക്ക് ജോലി നൽകില്ലെന്ന് പറയാൻ പി.എസ്.സി ആരാണ്
''പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കം ഫാസിസം''

തിരുവനന്തപുരം:പി.എസ്.സിയുടെ  ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.
നിയമനം തടഞ്ഞുവെച്ച പി.എസ്.സിക്കെതിരെ സോഷ്യൽ മീഡിയയിൽ  പ്രതികരിച്ചവർക്ക് ജോലി നൽകില്ലെന്ന പി.എസി.സിയുടെ തീരുമാനം 
സംസ്ഥാനത്ത് ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നതിന്റെ ഉദ്ദാഹരണമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Also Read:''ഒരു രാജ്യം ഒരു പെൻഷൻ''പ്രചാരണത്തെ തുറന്നെതിര്‍ത്ത് ബിഎംഎസ്

പി.എസ്.സിയെ അപകീർത്തിപ്പെടുത്തിയതിന് നടപടിയെടുക്കുമെന്നാണ് സെക്രട്ടറി പറയുന്നത്. 
പിണറായി സർക്കാരാണ് പി.എസ്.സിയുടെ വിശ്വാസത തകർത്ത് അതിനെ അപകീർത്തിപ്പെടുത്തിയത്. 
പൗരസ്വാതന്ത്യത്തെ അടിച്ചമർത്തുന്ന സമീപനമാണ് പി എസ് സി യുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി,
സംസ്ഥാന സർക്കാരിനുള്ള സമീപനം ഇക്കാര്യത്തില്‍ പിഎസ് സി പിന്തുടരുകയാണ്, കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിലെത്തിയവർക്ക് ജോലി നൽകില്ലെന്ന് 
പറയാൻ പി.എസ്.സി ആരാണ് എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
കേരളത്തെ തടവറയിലാക്കുകയും ജനാധിപത്യത്തെ അടിച്ചമർത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

 

Trending News