നിരാഹാരം ഒന്‍പതാം ദിവസം; ശോഭ സുരേന്ദ്രന്‍റെ ആരോഗ്യ നില മോശമായെന്ന് ഡോക്ടര്‍മാര്‍

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാരസമരം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടന്നു. 

Last Updated : Dec 27, 2018, 06:11 PM IST
നിരാഹാരം ഒന്‍പതാം ദിവസം; ശോഭ സുരേന്ദ്രന്‍റെ ആരോഗ്യ നില മോശമായെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാരസമരം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടന്നു. 

അതേസമയം, ഇവരുടെ ആരോഗ്യ നില മോശമായെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിജയം കാണുന്നതുവരെ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. 

ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 3നാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. ശോഭ സുരേന്ദ്രന് മുന്‍പ് എ എന്‍ രാധാകൃഷ്ണനും സി കെ പത്മനാഭനും നിരാഹാരം കിടന്നിരുന്നു. 

 

 

Trending News