Death: നെയ്യാറിൽ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി

Body of missing man found in Neyyar: പ്രസാദിനെ അടുത്തിടെ ഡീ അഡിക്ഷൻ സെന്ററിൽ എത്തിച്ചു മദ്യപാനം നിർത്തിപ്പിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 8, 2023, 03:52 PM IST
  • പ്രസാദിനെ രാവിലെ 9 മണിയോടെയാണ് കാണാതായത്.
  • പ്രസാദ് മദ്യം കഴിക്കുന്നതിനെ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായിരുന്നു.
  • രണ്ടു ദിവസമായി പ്രസാദ് മാനസിക വിഭ്രാന്തി കാട്ടിയിരുന്നു.
Death: നെയ്യാറിൽ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറിൽ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ വീരണകാവ്, വലിയവിള, ഒറ്റപ്ലാമൂട് വീട്ടിൽ പ്രസാദിനെയാണ് (36) രാവിലെ 9 മണിയോടെ കാണാതായത്. കള്ളിക്കാട് അഗ്നിരക്ഷ സേന ഒന്നര മണിക്കൂർ കൊണ്ട് ഇയാൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്തിയത്. 

അതേസമയം, പ്രസാദ് മദ്യം കഴിക്കുന്നതിനെ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇയാളെ ഡീ അഡിക്ഷൻ സെന്ററിൽ എത്തിച്ചു മദ്യപാനം നിർത്തിപ്പിച്ചു. രണ്ടു ദിവസമായി മാനസിക വിഭ്രാന്തി കാട്ടിയിരുന്ന പ്രസാദ് രാവിലെ ശരീരത്തിൽ ചൂട് എടുക്കുന്നു എന്ന് പറഞ്ഞു കൊണ്ടു നെയ്യാർ ലക്ഷ്യമാക്കി പോകുമ്പോൾ ഭാര്യ ചാരുതനുവും പിന്നലെ ചെന്നു. തുടർന്ന് ഇയാൾ ആറ്റിലേക്ക് ചാടി മറുഭാഗത്ത് പോയി തിരികെ മടങ്ങുമ്പോൾ മുങ്ങി താഴുകയായിരുന്നു. 

ALSO READ: കേരളത്തിൽ വരുന്ന 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

നീന്തൽ നല്ല പോലെ അറിയാവുന്ന ആളാണ് പ്രസാദ്. ഭാര്യ നിലവിളിച്ചു നാട്ടുകാരെ വരുത്തി തിരച്ചിൽ നടത്തിയങ്കിലും കണ്ടത്താൻ കഴിഞ്ഞില്ല. 
മഴക്കാലത്ത് നെയ്യാർ ഷട്ടർ തുറന്നിരിക്കുകയാണ്. ഇക്കാരണത്താൽ അടിയെഴുക്കും കൂടുതലാണ്. എന്നാൽ പ്രസാദിനെ കാണാതായ സ്ഥലം കുളിക്കടവല്ലെന്നും ഈ ഭാഗത്തു ആർക്കും ഇറങ്ങാൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രസാദിനും ചാരുതനുവിനും രണ്ട് മക്കളാണ്. അഹല്യ പ്രസാദ് (8), മകൻ അഖിൽ പ്രസാദ് (3).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News