തിരുവനന്തപുരം: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പള്ളിക്കൽ കുമ്മിൾ സ്വദേശികളായ സിദ്ദിക്ക്, നൗഫി എന്നിവരാണ് മരിച്ചത്. അപകടം നടന്ന അല്പം താഴെഭാഗത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. അതേസമയം ദമ്പതികളെ രക്ഷപ്പെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. പള്ളിക്കൽ മുതല സ്വദേശിയായ 22കാരൻ അൻസിലാണ് മരിച്ചത്.
ഒരാഴ്ച മുമ്പായിരുന്നു സിദ്ദിക്കും നൗഫിയും വിവാഹിതരായത്. ഇരുവരും അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. വിരുന്നിന് ശേഷം മൂവരും ചേർന്ന് സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി സിദ്ദിക്കും നൗഫിയും പുഴയിൽ വീണെന്നാണ് വിവരം. അതിനിടെ ഇവരെ രക്ഷിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അൻസിലും പുഴയിലേക്ക് വീഴുകയായിരുന്നു.
Also Read: കോട്ടയത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂരിനെ മാറ്റും: വി.എൻ. വാസവൻ
തുടർന്ന് നടത്തിയ തെരച്ചിലിലാണ് അൻസിലിനെ കണ്ടെത്തിയത്. അൻസിലിനെ പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിദ്ധിഖിനും നൗഫിക്കുമായി രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ പിന്നീട് വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. സ്കൂബ ടീമിന്റെ സഹായത്തോടെ ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...