മേപ്പാടി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശി സുദീർ-സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്.
Also Read: ബലാത്സംഗ ശ്രമം: ഹോസ്റ്റൽ നടത്തിപ്പുകാരിയും കാമുകനും പിടിയിൽ
ഇന്നലെ രാത്രി ഒമ്പത് മണിയോടെ വടുവഞ്ചാൽ നെടുങ്കരണയിലാണ് അപകടം നടന്നത്. കൂടെ ഉണ്ടായിരുന്ന മാതാവ് സുബൈറക്കും സഹോദരൻ മുഹമ്മദ് അമീനും പരുക്കേറ്റു. ഇവരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കുണ്ട്. ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
Also Reasd: Shani Rashi Parivartan 2023: വരുന്ന 7 മാസത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി സമയം, നയിക്കും രാജകീയ ജീവിതം
അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്
പാലക്കാട്: അന്തിമ വാദം പൂർത്തിയായ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവധക്കേസിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട് എസ് സി-എസ് ടി കോടതിയാണ് കേസിൽ വിധി പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിലെ അന്തിമവാദം പൂർത്തിയായത്. നാടകീയ രംഗങ്ങൾക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നതെന്നത് ശ്രദ്ധേയം.
Also Read: Viral Video: ആനയെ കണ്ടതും പതുങ്ങി നിന്ന സിംഹത്തിന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാതാണ് കേസ്. കേസിൽ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി. 77 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ഇതിനിടയിൽ കൂറുമാറിയ വനം വകുപ്പിലെ താൽകാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...