കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അടിയിലെ കനലിൽ വെള്ളമൊഴിച്ചു കെടുത്താനാണ് ശ്രമമാണ് ഇന്ന് നടത്തുന്നത്. ഇതിനായി 30 ഫയർ എഞ്ചിനാണ് ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നത്.
കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുകയുന്നതിനാലാണ് വിഷപ്പുകയ്ക്ക് ശമനമില്ലാത്തതിന്നാൻ റിപ്പോർട്ട്. പ്ലാന്റിലെ 30ശതമാനം പ്രദേശങ്ങളിലും ഇപ്പോഴും കനത്ത പുക റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുക ശമിപ്പിക്കാൻ ഹെലികോപ്റ്ററിൽ നിന്നും ആകാശമാർഗം വെള്ളമൊഴിക്കുന്നുണ്ട്. അശനിരക്ഷ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനങ്ങളിലൊന്നാണ് ബ്രഹ്മപുരത്ത് നടക്കുന്നത്.
ഇരുമ്പനം, എരൂര്‍, ബ്രഹ്‌മപുരം, അമ്പലമേട് എന്നീ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ പുക ഉയര്‍ന്നിരുന്നു. വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് മുന്നൂറിലധികം പേർ ചികിത്സ തേടിയിട്ടുണ്ട്. ആസ്മയും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരില്‍ ഭൂരിഭാഗവുമെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. വിവാദങ്ങൾക്കിടയിൽ ഇന്നലെ പുതിയ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ചുമതലയേൽക്കുകയും അദ്ദേഹം മാലിന്യ പ്ലാന്റ് സന്ദര്‍ശിക്കുകയുമുണ്ടായി. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...