Fire At Brahmapuram Plant: എട്ടാം ദിനവും വിഷപ്പുക ശ്വസിച്ച് കൊച്ചിക്കാർ; പുതിയ കളക്‌ടർ ഇന്ന് ചുമതലയേറ്റു

Brahmapuram Fire: കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 01:52 PM IST
  • എട്ടാം നാളും വിഷപ്പുകയിൽ മുങ്ങി കൊച്ചി
  • കൊച്ചിയിലും പരിസര പ്രദേശത്തും അതിരൂക്ഷ പുകയാണ്
  • മാലിന്യമല ഇളക്കാനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്
Fire At Brahmapuram Plant: എട്ടാം ദിനവും വിഷപ്പുക ശ്വസിച്ച് കൊച്ചിക്കാർ; പുതിയ കളക്‌ടർ ഇന്ന് ചുമതലയേറ്റു

കൊച്ചി:  എട്ടാം നാളും വിഷപ്പുകയിൽ മുങ്ങി കൊച്ചി. കൊച്ചിയിലും പരിസര പ്രദേശത്തും അതിരൂക്ഷ പുകയാണ്.  മാലിന്യമല ഇളക്കാനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം ഹെലികോപ്റ്ററിലൂടെയും ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  

Also Read: Kerala High Court: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി; ബ്രഹ്മപുരം വിഷയത്തിൽ കലക്ടർക്കും വിമർശനം

കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.  എന്നാൽ പൊതു പരീക്ഷകൾക്ക് ഇത് ബാധകമല്ല.  വിവാദങ്ങൾക്കിടെ എൻഎസ്കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേറ്റു. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു അദ്ദേഹം. മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റുകയും പകരം എൻഎസ്കെ ഉമേഷിന് ചുമതല നൽകുകയുമാണ് സർക്കാർ ചെയ്തത്. 

Also Read: Surya Gochar 2023: വെറും 6 ദിവസം... ഈ 3 രാശിക്കാർക്ക് ധനത്തിന്റെ പെരുമഴ, സൂര്യ വ്യാഴ സംഗമം കോടിപതിയാക്കും

വിഷയത്തിൽ ഇന്നലെ ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം നേരിട്ടതിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേരുകയും തീകെടുത്താനുള്ള ഊർജ്ജിത നടപടികളിലേക്ക് സർക്കാർ കടക്കുകയുമായിരുന്നു. മാലിന്യ സംസ്ക്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്നും ഹൈക്കോടതി സർക്കാരിനോട് ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രഹ്മപുരത്തെ തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടി സര്‍ക്കാര്‍ എടുത്തത്.  ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും ബ്രഹ്മപുരത്ത് അട്ടിമറിക്കുള്ള സാധ്യത തള്ളുകയാണ് കളക്ടര്‍ രേണു രാജ്. രാസവിഘടന പ്രക്രിയയിലൂടെ പുറന്തള്ളുന്ന ചൂടുമൂലമുണ്ടാകുന്ന സ്മോൾഡറിംഗ് പ്രതിഭാസമാണ് തീപിടിത്തത്തിന് പ്രധാന കാരണമെന്നാണ് യോഗത്തിൽ കളക്ടറുടെ വിശദീകരണം. കൂടാതെ സംസ്ഥാനത്ത് ചൂട് കൂടിയത് തീപിടിത്തത്തിന്‍റെ ആക്കം കൂട്ടിയെന്നും കളക്ടർ വിമർശിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News