Madhu Case Verdict: മധു കേസിൽ 16ൽ 14 പേരും കുറ്റക്കാർ; ശിക്ഷാ വിധി നാളെ

Attappadi Madhu Case Verdict: കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ആദിവാസി യുവാവായ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 11:53 AM IST
  • മണ്ണാർക്കാട് പട്ടികജാതി പട്ടിക വർ​ഗ പ്രത്യേക കോടതിയാണ് ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്
  • 2018 ഫെബ്രുവരി 28നാണ് മധു കൊല്ലപ്പെട്ടത്
Madhu Case Verdict: മധു കേസിൽ 16ൽ 14 പേരും കുറ്റക്കാർ; ശിക്ഷാ വിധി നാളെ

പാലക്കാട്: മധു കേസിൽ 16ൽ 14 പേരും കുറ്റക്കാരെന്ന് കോടതി. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല്, പതിനഞ്ച്, പതിനാറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർ​ഗ പ്രത്യേക കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതേവിട്ടു.

2018 ഫെബ്രുവരി 28നാണ് മധു കൊല്ലപ്പെട്ടത്. മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി അഞ്ച് വർഷത്തിന് ശേഷമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ജഡ്ജി കെഎം രതീഷ് കുമാർ ആണ് പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ആദിവാസി യുവാവായ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

രാജേഷ് എം മേനോൻ ആയിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ. 16 പേരെ പ്രതി ചേർത്ത് ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. വിധി കേൾക്കാൻ മധുവിന്റെ കുടുംബം കോടതിയിൽ എത്തിയിരുന്നു. മധുവിന്റെ സഹോദരി സരസുവിനും ബന്ധുക്കൾക്കും ഒപ്പമാണ് അമ്മ മല്ലി കോടതിയിൽ എത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News