Job oriented course: ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ച് ബിഎസ്എൻഎൽ; യോ​ഗ്യത പത്താംക്ലാസ്

BSNL: തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ ആര്‍ടിടിസിയില്‍  വച്ചും ബിഎസ്എൻഎൽ യൂണിറ്റുകളില്‍ വച്ചും പ്രാക്ടിക്കൽ പരിശീലനവും നൽകും.

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 12:01 PM IST
  • ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് മികച്ച പരിശീലനം നേടാനും പ്രവൃത്തി പരിചയം നേടാനും ഈ കോഴ്സ് ഉപകരിക്കും
  • പരിശീലനം പൂർത്തിയാക്കുന്നവർക്ക് ബിഎസ്എൻഎൽ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നൽകും
  • പത്താം ക്ലാസ് പാസായവർക്കാണ് പ്രവേശനത്തിന് അപേക്ഷിക്കാൻ യോ​ഗ്യത
  • ജൂലൈ 25ന് പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിക്കും
Job oriented course: ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ച് ബിഎസ്എൻഎൽ; യോ​ഗ്യത പത്താംക്ലാസ്

തിരുവനന്തപുരം: ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ച് ബിഎസ്എൻഎൽ. തിരുവനന്തപുരം കൈമനത്തുള്ള ബി.എസ്.എന്‍.എല്‍ റീജണല്‍ ടെലികോം സെന്റര്‍ (ആര്‍ ടി ടി സി ) ആണ് ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒരു മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്സുകളാണ് ബിഎസ്എൻഎൽ നടത്തുന്നത്. തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ ആര്‍ടിടിസിയില്‍  വച്ചും ബിഎസ്എൻഎൽ യൂണിറ്റുകളില്‍ വച്ചും പ്രാക്ടിക്കൽ പരിശീലനവും നൽകും.

ഒപ്റ്റിക്കല്‍ ഫൈബര്‍ രംഗത്ത് മികച്ച പരിശീലനം നേടാനും പ്രവൃത്തി പരിചയം നേടാനും ഈ കോഴ്സ് ഉപകരിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ബിഎസ്എൻഎൽ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നൽകും. പത്താം ക്ലാസ് പാസായവർക്കാണ് പ്രവേശനത്തിന് അപേക്ഷിക്കാൻ യോ​ഗ്യത. ജൂലൈ 25ന് പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിക്കും. കൂടുതൽ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://rttctvm.bnsl.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ALSO READ: SEBI Job Vacancy: സെബിയിൽ അവസരം; വേ​ഗം അപേക്ഷിക്കാം, അവസാന തിയതി ജൂലൈ 31

ബാങ്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ ? ഇതാണ് അവസരം

സിറ്റിസൺ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം. 2022 ജൂലൈ 19 മുതൽ അപേക്ഷകൾ സ്വകരിച്ച് തുടങ്ങി  അവസാന തീയതി 2 ഓഗസ്റ്റ് 2022.

പ്രായപരിധി: പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 20- 30 വയസും, പ്രൊബേഷണറി അസോസിയേറ്റ് തസ്തികകളിൽ 20- 26 വയസിനും ഇടയിൽ ആയിരിക്കണം. എന്നിരുന്നാലും, സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.

തിരഞ്ഞെടുപ്പ്: പ്രൊബേഷണറി ഓഫീസർ, പ്രൊബേഷണറി അസോസിയേറ്റ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. റീസണിംഗ് എബിലിറ്റി & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ്, ബാങ്കിംഗ് & ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് & ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽ നിന്ന് ആകെ 200 മാർക്കിന്റെ 160 ചോദ്യങ്ങളാണുണ്ടാവുക. ആകെ 120 മിനിട്ടാണ് പരീക്ഷയ്ക്കുള്ളത്.

ശമ്പളം: പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരിശീലന കാലയളവിലെ ആദ്യ 6 മാസത്തേക്ക് 30,000 രൂപയും പ്രൊബേഷണറി അസോസിയേറ്റിന് പ്രതിമാസം 20,000 രൂപയും ശമ്പളം നൽകും. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പൂർണ്ണമായ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News