Bus Fare | ബസ് ചാർജ് വർധന അനിവാര്യം; വിദ്യാർഥികളുടെ കൺസഷനിലും മാറ്റം വരുത്താൻ ആലോചനയെന്ന് മന്ത്രി ആന്റണി രാജു

ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര നൽകുന്ന കാര്യം പരി​ഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 09:28 PM IST
  • രാത്രിയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരി​ഗണനയിലാണ്
  • മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്
  • രാമചന്ദ്രൻ കമ്മിറ്റിയുമായി വിശദമായ ചർച്ച നടത്തി
  • രാത്രി സർവീസിലെ കുറവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്
Bus Fare | ബസ് ചാർജ് വർധന അനിവാര്യം; വിദ്യാർഥികളുടെ കൺസഷനിലും മാറ്റം വരുത്താൻ ആലോചനയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു. നിലവിൽ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നത്. ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര നൽകുന്ന കാര്യം പരി​ഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

രാത്രിയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരി​ഗണനയിലാണ്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. രാമചന്ദ്രൻ കമ്മിറ്റിയുമായി വിശദമായ ചർച്ച നടത്തി.

ALSO READ: GST | പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനാകില്ല; ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

രാത്രി സർവീസിലെ കുറവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാൽ രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. ഇത് പരിഹരിക്കാനാണ് രാത്രിയിലെ യാത്രാനിരക്ക് വർധിപ്പിക്കുന്നത്. ആംബുലൻസ് നിരക്ക് ഏകീകരിക്കുമെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News