തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസിന് പകരം ബില്ല് കൊണ്ടുവരും. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതെ മടക്കിയതോടെ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പത്മ പുരസ്കാര ശുപാർശക്കായി മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ സമിതിയെയും രൂപീകരിച്ചു.
തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസിന് പിന്നാലെ പോകേണ്ടതില്ലെന്നാണ് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം. ഓർഡിനൻസിന് പകരം വരുന്ന സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരാനാണ് യോഗത്തിൽ തീരുമാനിച്ചത്. നേരത്തെ ഓർഡിനൻസ് അംഗീകാരത്തിനായി സർക്കാർ രാജ്ഭവനിലേക്ക് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി ഗവർണർ ഓർഡിനൻസ് മടക്കിയിരുന്നു.
ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പിന്നീട്, സർക്കാർ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ്, ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി കിട്ടിയാലും ഗവർണറുടെ അംഗീകാരം വേണ്ടിവരും.
നിലവിൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടാൻ വൈകുമെന്നുള്ളതാണ് സംസ്ഥാന സർക്കാരിൻ്റെ കണക്കുകൂട്ടൽ. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നതാണ്. അങ്ങനെ അക്കാര്യം തീരുമാനിച്ചാൽ പിന്നെ നിയമപരമായി ഓർഡിനൻസ് നിലനിൽക്കില്ല. ഈ സാഹചര്യത്തിലാണ് വാർഡ് പുനർവിഭജനം സംബന്ധിച്ച് ബില്ല് സഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ധാരണയായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.