തിരുവനന്തപുരം: വകുപ്പുകൾ തമ്മിലുള്ള തർക്കത്തിനിടയിൽ കേരളത്തിൽ ഇതിനോടകം തകർന്നത് നിരവധി റോഡുകളാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് നിലവിൽ വിഷയത്തിൽ ഇടപെടാനെത്തിയിരിക്കുകയാണ്. വിഷയത്തിൽ വകുപ്പുകൾ തമ്മിൽ ഏകോപനം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ റോഡുകള്‍ കുത്തികുഴിക്കുന്നതിലൂടെ 3000 കോടിയുടെ നഷ്ടമുണ്ടാകുന്നു. ഇതു തടയാൻ നടപടിയുണ്ടാകും. പൊതുമരാമത്ത് വകുപ്പിൻറെ കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വെബ് പോർട്ടൽ വികസിപ്പിക്കുമെന്നറിയിച്ച മുഖ്യമന്ത്രി. നവീകരണം പൂർത്തിയാക്കിയ റോഡുകൾ വീണ്ടും വെട്ടിക്കുഴിക്കുന്നത് വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ ആണെന്നും പറഞ്ഞു.
ALSO READ : Zika Virus പ്രതിരോധം; തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു
നിരവധി റോഡുകളാണ് പൊതുമരാമത്ത്,ജല അതോറിറ്റി വകുപ്പകൾ തമ്മിലുള്ള തർക്കത്തിൽപ്പെട്ട് തകരുന്നത്. ഇതിനകം നിരവധി റോഡുകൾ വെട്ടിപ്പൊളിച്ചു കഴിഞ്ഞു. പലതിനും കോടതിയിൽ കേസ് നടക്കുന്നുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA