Car Caught Fire: പുക ഉയരുന്നത് കണ്ട് നാട്ടുകാർ കാർ നിർത്തിച്ചു, പിന്നാലെ കാർ കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം

Car Caught Fire While Running: യവനാർകുളം ഏറത്ത് ജെസിലിന്റെ സാൻട്രോ കാർ ആണ് കത്തിയത്. തവിഞ്ഞാൽ കഴുക്കോട്ടൂരിലാണ് അപകടം.

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 10:09 PM IST
  • യവനാർകുളത്തുനിന്നും മാനന്തവാടിയിലേക്ക് പോകുന്ന വഴിയാണ് സംഭവം
  • കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്
  • പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് വാഹനം നിർത്തിച്ചത്
  • കാർ പൂർണമായി കത്തി നശിച്ചു
Car Caught Fire: പുക ഉയരുന്നത് കണ്ട് നാട്ടുകാർ കാർ നിർത്തിച്ചു, പിന്നാലെ കാർ കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം

വയനാട്: വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. യവനാർകുളം ഏറത്ത് ജെസിലിന്റെ സാൻട്രോ കാർ ആണ് കത്തിയത്. തവിഞ്ഞാൽ കഴുക്കോട്ടൂരിലാണ് അപകടം. ആർക്കും പരിക്കില്ല.

യവനാർകുളത്തുനിന്നും മാനന്തവാടിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് വാഹനം നിർത്തിച്ചത്. കാർ പൂർണമായി കത്തി നശിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

ഓട്ടത്തിനിടയില്‍ കാര്‍ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. അടിമാലി കുരങ്ങാട്ടിയിലാണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചത്. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രികര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.

പ്ലാമല റോഡിലാണ് കാർ കത്തിനശിച്ചത്. കോഴിക്കോട് നിന്നുള്ളവര്‍ യാത്ര ചെയ്തിരുന്ന വാഹനമാണ് കത്തിനശിച്ചത്. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ വാഹനം പാതയോരത്ത് നിര്‍ത്തി യാത്രികര്‍ ഇറങ്ങി മാറി. ഇതിന് പിന്നാലെ തീ ആളി പടരുകയായിരുന്നു.

പ്രദേശവാസികള്‍ വെള്ളമെത്തിച്ച് തീയണച്ചു. വാഹനത്തിന്റെ മുന്‍ഭാഗവും ഉള്‍ഭാഗവും പൂര്‍ണ്ണമായി കത്തിനശിച്ചു. വാഹനത്തില്‍ കുട്ടികളടക്കം ഉണ്ടായിരുന്നു. തീ പടരും മുൻപെ ഇവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News