Career Clinic: തുടർപഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റാൻ കരിയർ ക്ലിനിക്ക്

Career Guidance Programme: തുടർപഠനവുമായി ബന്ധപ്പെട്ട്  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയർ വിദഗ്ധരുടെ ഒരു പാനലാണ് വിദ്യാർത്ഥികളുമായി സംവദിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 25, 2023, 05:03 PM IST
  • വിദ്യാർഥികൾക്ക് സൂം പ്ലാറ്റ്ഫോമിൽ മീറ്റിങ് ID. 8270 0743 878 പാസ് കോഡ് CGAC ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്
  • പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലാണ് പദ്ധതി സംഘടിപ്പിക്കുന്നത്
Career Clinic: തുടർപഠനവുമായി ബന്ധപ്പെട്ട്  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റാൻ കരിയർ ക്ലിനിക്ക്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെൽ പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ വിദ്യാർഥികൾക്കായി കരിയർ കൗൺസലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കരിയർ ക്ലിനിക്ക് എന്ന പേരിലാണ് കരിയർ കൗൺസലിം​ഗ് പ്രോ​ഗ്രാം സംഘടിപ്പിക്കുന്നത്.

തുടർപഠനവുമായി ബന്ധപ്പെട്ട്  വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയർ വിദഗ്ധരുടെ ഒരു പാനലാണ് വിദ്യാർത്ഥികളുമായി സംവദിക്കുന്നത്. 2023 മെയ് 26 ന് വൈകുന്നേരം ഏഴ് മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. പ്ലസ് ടു  കഴിഞ്ഞ സയൻസ് വിദ്യാർഥികൾക്ക് മെയ് 26ന് രാത്രി ഏഴ് മണിക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ  ചോദിക്കാവുന്നതാണ്.

മെയ് 27 ന് ശനിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ഹ്യുമാനിറ്റിസ് ​ഗ്രൂപ്പിലെ വിദ്യാർഥികൾക്കും മെയ് 28 ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് കൊമേഴ്സ് മേഖലയിലെ വിദ്യാർഥികൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സൂം പ്ലാറ്റ്ഫോമിൽ മീറ്റിങ് ID. 8270 0743 878 പാസ് കോഡ്  CGAC  ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിംഗ് സെല്ലാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

തിരുവനന്തപുരം: പ്ലസ്ടു, വിച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും. വിജയശതമാനം 82.95 ശതമാനം ആണ്. ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. 28,495 പേരാണ് വിഎച്ച്എസ്ഇ വിഭാ​ഗത്തിൽ പരീക്ഷ എഴുതിയത്. സേ പരീക്ഷ ജൂൺ 21 മുതൽ ആരംഭിക്കും.

പ്ലസ്ടു, വിച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും. വിജയശതമാനം 82.95 ശതമാനം ആണ്. 83.87 ശതമാനം ആണ് മുൻവർഷത്തെ വിജയശതമാനം. മുൻവർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.92 കുറവ്. ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. 28,495 പേരാണ് വിഎച്ച്എസ്ഇ വിഭാ​ഗത്തിൽ പരീക്ഷ എഴുതിയത്. 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സേ പരീക്ഷ ജൂൺ 21 മുതൽ ആരംഭിക്കും.

സയൻസ് വിഭാ​ഗത്തിൽ 87.31 ശതമാനം വിജയം. കൊമേഴ്സ് വിഭാ​ഗത്തിൽ 82.75 ആണ് വിജയശതമാനം. ഹ്യൂമാനിറ്റീസ് വിഭാ​ഗത്തിൽ 71.93 ആണ് വിജയ ശതമാനം. 33,815 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. റെ​ഗുലർ വിഭാ​ഗത്തിൽ 3,76, 135 പേർ പരീക്ഷയെഴുതി. സയൻസ് വിഭാ​ഗത്തിൽ 87.31 ശതമാനം വിജയം. കൊമേഴ്സ് വിഭാ​ഗത്തിൽ 82.75 ആണ് വിജയശതമാനം. ഹ്യൂമാനിറ്റീസ് വിഭാ​ഗത്തിൽ 71.93 ആണ് വിജയ ശതമാനം. 33,815 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. റെ​ഗുലർ വിഭാ​ഗത്തിൽ 3,76, 135 പേർ പരീക്ഷയെഴുതി. 77 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. എട്ട് സർക്കാർ സ്കൂളുകൾ, 25 എയ്ഡഡ് സ്കൂളുകൾ, 32 അൺ എയ്ഡഡ് സ്കൂളുകൾ, 12 സ്പെഷൽ സ്കൂളുകൾ എന്നിങ്ങനെയാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ കണക്ക്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്.

സയൻസ് ഗ്രൂപ്പിൽ പരീക്ഷ എഴുതിയവർ 1,93,524 ആണ്. ഉപരിപഠനത്തിന് യോഗ്യത നേടിയവർ 1,68,975. ഹ്യൂമാനിറ്റീസ് വിഭാ​ഗത്തിൽ പരീക്ഷയെഴുതിയവർ 74,482 ആണ്. ഉപരിപഠനത്തിന് യോഗ്യത നേടിയവർ 53,575 ആണ്. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയവർ  1,08,109 ആണ്. ഉപരിപഠനത്തിന് യോഗ്യത നേടിയവർ 89,485 ആണ്. വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55 ശതമാനം) കുറവ് പത്തനംതിട്ട (76.59) ജില്ലയിലുമാണ്. വിഎച്ച്എസ്ഇ വിഭാ​ഗത്തിൽ വിജയശതമാനം കൂടുതൽ വയനാട് ജില്ലയിൽ. സേ പരീക്ഷ ജൂൺ 21ന്. പുനർ മൂല്യനിർണയത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News