കാൽപ്പന്തിലൂടെ മത്സരം സെറിബ്രസ് പാൾസിയോട്; ജയം നേടി വീണ്ടും മൈതാനത്തിലേക്ക്

ജീവിതദുരിതങ്ങളോട് പൊരുതിയാണ് സെറിബ്രൽ പാൾസി നാഷണൽ ഫുട്ബോൾ ടൂർണമെന്റിനായി പത്തംഗ സംഘം ഡൽഹിയിലേക്ക് പറക്കുന്നത്. ഈ മാസം 28 വരെ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. കേരളം ഉൾപ്പടെ എട്ടു സംസ്ഥാനങ്ങളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

Edited by - Zee Malayalam News Desk | Last Updated : Aug 26, 2022, 01:17 PM IST
  • സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ടീം കളത്തിലിറങ്ങുന്നത്.
  • സാധാരണഗതിയിലുള്ള ഫുട്ബോൾ ടീമിന് ലഭ്യമായ എല്ലാ കായിക പരിശീലനങ്ങളും ലഭിച്ചാണ് ഇവർ കളത്തിലിറങ്ങുന്നത്.
  • വൈകല്യങ്ങളെ മറികടന്ന് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി വിജയിച്ച് മുന്നേറും എന്ന ആത്മവിശ്വാസത്തിലാണ് സംഘം പുറപ്പെടുന്നത്.
കാൽപ്പന്തിലൂടെ മത്സരം സെറിബ്രസ് പാൾസിയോട്; ജയം നേടി വീണ്ടും മൈതാനത്തിലേക്ക്

ആലപ്പുഴ: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് കാൽപ്പന്ത് കളിയെ ഹൃദയത്തോടൊപ്പം ചേർത്ത് വയ്ക്കുകയാണ് ആലപ്പുഴ സ്വദേശികളായ സിജോ ജോർജ്ജും റിയാ കോശിയും. തങ്ങളുടെ കുറവുകൾ വകവെയ്ക്കാതെ ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഇവരുൾപ്പെടുന്ന പത്തംഗ സംഘം, നാഷണൽ ഫുട്ബോൾ ടൂർണമെന്‍റിനായി ഡൽഹിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലാണ്.

ജീവിതദുരിതങ്ങളോട് പൊരുതിയാണ് സെറിബ്രൽ പാൾസി നാഷണൽ ഫുട്ബോൾ ടൂർണമെന്റിനായി പത്തംഗ സംഘം ഡൽഹിയിലേക്ക് പറക്കുന്നത്. ഈ മാസം 28 വരെ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. കേരളം ഉൾപ്പടെ എട്ടു സംസ്ഥാനങ്ങളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.

Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം

വനിതാ പുരുഷ വിഭാഗങ്ങളിലായാണ് മത്സരം. സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ടീം കളത്തിലിറങ്ങുന്നത്. ശാരീരിക വെല്ലുവിളികളെ മറികടന്ന ഇവരുടെ പരിശീലനം ഇന്നലെ സമാപിച്ചു. സാധാരണഗതിയിലുള്ള ഫുട്ബോൾ ടീമിന് ലഭ്യമായ എല്ലാ കായിക പരിശീലനങ്ങളും ലഭിച്ചാണ് ഇവർ കളത്തിലിറങ്ങുന്നത്. 

തങ്ങൾ വീടുകളിലെ അകത്തളങ്ങളിൽ കഴിയേണ്ടവരല്ലെന്നും മറ്റുള്ളവർ ചെയ്യുന്ന എല്ലാവിധ പ്രവർത്തനങ്ങളും തങ്ങൾക്കും ചെയ്യുവാൻ കഴിയുമെന്നും താരങ്ങളായ സിജോ ജോർജ്ജും, റിയാ കോശിയും പറയുന്നു. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരാണ് ടീമിലുള്ളവരിൽ അധികവും. 

Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലർട്ട്

പലരും മത്സരത്തിനായി പോകുന്നത് ശമ്പളം കട്ട് ചെയ്തുകൊണ്ടുള്ള ലീവിലാണ്. ഇവർക്ക് സർക്കാർ പിന്തുണ ലഭ്യമായാൽ മാത്രമേ കായികരംഗത്ത് നേട്ടം കൈവരിക്കുവാൻ കഴിയൂ എന്ന് സെറിബ്രൽ പാൾസി സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ സെക്രട്ടറി ഗിരിജകുമാരി പറഞ്ഞു.

ടീം മാനേജർ മധുസൂദനൻ പിള്ള, കോച്ച് മുഹമ്മദ് ബിലാൽ എന്നിവർ ഇവർക്ക് വേണ്ടുന്ന എല്ലാവിധ പിന്തുണകളും പരിശീലനങ്ങളും നൽകുന്നുണ്ട്. വൈകല്യങ്ങളെ മറികടന്ന് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി വിജയിച്ച് മുന്നേറും എന്ന ആത്മവിശ്വാസത്തിലാണ് സംഘം ഡൽഹിയിലേക്ക് പുറപ്പെടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News