Christmas New Year Bumber: ഓണം ബമ്പറിന്‍റെ ചൂടാറും മുന്‍പ് ഇതാ വരുന്നു 16 കോടിയുടെ ക്രിസ്തുമസ് - പുതുവത്സര ബമ്പര്‍..!!

ക്രിസ്തുമസ് പുതുവത്സര  ബമ്പർ  നവംബർ 20 മുതൽ വിപണിയിൽ  ലഭ്യമാകും.  അന്നാണ്  ഇത്തവണത്തെ പൂജാ ബംബർ ലോട്ടറിയുടെ നറുക്കെടുപ്പും നടക്കുക.

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 04:20 PM IST
  • ഓണം, പൂജ ബമ്പര്‍ ലോട്ടറികള്‍ നല്‍കിയ ആവേശം കെട്ടടങ്ങും മുന്‍പാണ് അടുത്ത ബമ്പര്‍ ലോട്ടറിയുടെ പ്രഖ്യാപനം വന്നിരിയ്ക്കുന്നത്‌.
  • ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ സമ്മാനത്തുക 16 കോടിയാണ്
Christmas New Year Bumber: ഓണം ബമ്പറിന്‍റെ ചൂടാറും മുന്‍പ് ഇതാ വരുന്നു 16 കോടിയുടെ ക്രിസ്തുമസ് - പുതുവത്സര ബമ്പര്‍..!!

Christmas New Year Bumber: ഓണം ബമ്പര്‍ അടിയ്ക്കാത്തതിന്‍റെ വിഷമത്തില്‍ കഴിയുന്നവര്‍ക്ക് സന്തോഷവാര്‍ത്ത,  16 കോടിയുമായി ഇതാ എത്തിയിരിയ്ക്കുന്നു ക്രിസ്തുമസ്   പുതുവത്സര ബമ്പര്‍..!! 

ഓണം, പൂജ ബമ്പര്‍ ലോട്ടറികള്‍ നല്‍കിയ ആവേശം കെട്ടടങ്ങും മുന്‍പാണ് അടുത്ത ബമ്പര്‍ ലോട്ടറിയുടെ പ്രഖ്യാപനം വന്നിരിയ്ക്കുന്നത്‌. ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ സമ്മാനത്തുക 16 കോടിയാണ് എന്നത് ലോട്ടറി പ്രേമികളില്‍  വീണ്ടും ആവേശം     
ഉണർത്തിയിരിയ്ക്കുകയാണ്.   

Also Read:  Bharat Jodo Yatra: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പാര്‍ട്ടിയെ നാണം കെടുത്തി കോണ്‍ഗ്രസ് നേതാവിന്‍റെ ട്വീറ്റ്...!!

എന്നുമുതല്‍  ക്രിസ്തുമസ് പുതുവത്സര  ബമ്പർ  ലഭ്യമാകും? 

ക്രിസ്തുമസ് പുതുവത്സര  ബമ്പർ  നവംബർ 20 മുതൽ വിപണിയിൽ  ലഭ്യമാകും.  അന്നാണ്  ഇത്തവണത്തെ പൂജാ ബംബർ ലോട്ടറിയുടെ നറുക്കെടുപ്പും നടക്കുക.  

ക്രിസ്തുമസ് പുതുവത്സര  ബമ്പർ   ടിക്കറ്റ് വില  

കഴിഞ്ഞ തവണത്തെ  ക്രിസ്തുമസ് പുതുവത്സര  ബമ്പർ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു.  ടിക്കറ്റ് വില 300 രൂപയുമായിരുന്നു. എന്നാല്‍, ഇത്തവണ   ഒന്നാം  സമ്മാനത്തുക 4 കോടി കൂടി വര്‍ധിപ്പിച്ച്  `16 കോടിയാക്കി.  ടിക്കറ്റ് വിലയും  കൂട്ടി. ഇത്തവണത്തെ  ക്രിസ്തുമസ് പുതുവത്സര  ബമ്പർ ലോട്ടറി ടിക്കറ്റിന്‍റെ  വില  400 രൂപയാണ്. 

 ക്രിസ്തുമസ് പുതുവത്സര  ബമ്പർ  നറുക്കെടുപ്പ് എന്നാണ് ? 
 
 ക്രിസ്തുമസ് പുതുവത്സര  ബമ്പർ   ലോട്ടറിയുടെ നറുക്കെടുപ്പ്  നടക്കുക ജനുവരി 19നാണ്.
 
 ഇത്തവണ  ക്രിസ്തുമസ് പുതുവത്സര  ബമ്പർ   ലോട്ടറിയുടെ രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുക.  മൂന്നാം സമ്മാനം 1 ലക്ഷം വീതം 20 പേർക്ക്.  ലഭിക്കും.  
 
പത്തു സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് നിലവില്‍ തീരുമാനം. ലോട്ടറി പ്രേമികളുടെ മോഹങ്ങൾക്ക് മങ്ങലേല്‍പ്പിക്കാതെ  കൂടുതല്‍ ഭാഗ്യവാന്മാരെ സൃഷ്ടിക്കാനുള്ള  ശ്രമത്തിലാണ് സർക്കാർ....!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News